Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന്യൂ​കാ​സി​ൽ...

ന്യൂ​കാ​സി​ൽ യു​നൈ​റ്റ​ഡ്​ ഫു​ട്ബാ​ൾ ടീം ​റി​യാ​ദി​ലെ​ത്തി

text_fields
bookmark_border
Newcastle United
cancel
camera_alt

ന്യൂ​കാ​സി​ൽ യു​നൈ​റ്റ​ഡ്​ ഫു​ട്ബാ​ൾ ടീം ​റി​യാ​ദി​ലെ​ത്തി​യ​പ്പോ​ൾ

ജി​ദ്ദ: ഇം​ഗ്ലീ​ഷ് ക്ല​ബ് ന്യൂ​കാ​സി​ൽ യു​നൈ​റ്റ​ഡി​ന്റെ ആ​ദ്യ ഫു​ട്​​ബാ​ൾ ടീം ​റി​യാ​ദി​ലെ​ത്തി. സൗ​ദി പ​ബ്ലി​ക് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ്​ ഫ​ണ്ടി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ​ന്യൂ​കാ​സി​ൽ യു​നൈ​റ്റ​ഡ്​ ടീ​മി​ന്റെ സ​ന്ദ​ർ​ശ​നം ദ​റ​ഇ​യ സീ​സ​ൺ ര​ണ്ടാം പ​തി​പ്പ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്.

ദ​റ​ഇ​യ സീ​സ​ൺ ക​പ്പി​ൽ അ​ടു​ത്ത വ്യാ​ഴാ​ഴ്ച അ​ൽ​മ​ല​സി​ലെ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ഹ​ദ് സ്​​റ്റേ​ഡി​യ​ത്തി​ൽ സൗ​ദി അ​ൽ​ഹി​ലാ​ൽ ടീ​മി​നെ ന്യൂ​കാ​സി​ൽ യു​നൈ​റ്റ​ഡ്​ ടീം ​നേ​രി​ടും.

2022 ഖ​ത്ത​ർ ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്​ നി​ർ​ത്തി​വെ​ച്ച​തി​നാ​ൽ ഈ ​മാ​സം 10​ വ​രെ നീ​ളു​ന്ന പ​രി​ശീ​ല​ന ക്യാ​മ്പും ടീ​മി​ന്റെ സ​ന്ദ​ർ​ശ​ന​ത്തി​ലു​ൾ​പ്പെ​ടും.

ന്യൂ​കാ​സി​ൽ യു​നൈ​റ്റ​ഡി​ന്റെ ര​ണ്ടാ​മ​ത്തെ സൗ​ദി സ​ന്ദ​ർ​ശ​ന​മാ​ണി​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ജി​ദ്ദ​യി​ൽ സം​ഘ​മെ​ത്തി ഒ​രാ​ഴ്ച ക്യാ​മ്പ് ന​ട​ത്തി​യി​രു​ന്നു.

അ​തി​നി​ടെ ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ അ​ൽ ഇ​ത്തി​ഹാ​ദ് ടീ​മി​നെ നേ​രി​ട്ട് ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ടീം ​വി​ജ​യി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Newcastle Unitedsaudinews
News Summary - Newcastle United football team arrived in Riyadh
Next Story