കേളി പുതുവത്സര കലണ്ടർ പ്രകാശനം
text_fieldsകേളി കലാസാംസ്കാരിക വേദിയുടെ 2026-ലെ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തപ്പോൾ
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 2026ലെ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. ബദീഅയിലെ മാർക്ക് ആൻഡ് സേവ് ഓഡിറ്റോറിയത്തിൽ നടന്ന കലണ്ടർ പ്രകാശന ചടങ്ങിൽ വൈസ് പ്രസിഡൻറ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു.
കേളി ബദീഅ ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം ആമുഖ പ്രസംഗം നടത്തി. കെ.ടി.പി കൊബ്ലാൻ പൈപ്പ്, മിർസാദ് ബിൽഡിങ് മെറ്റീരിയൽസ് സപ്ലൈ എന്നിവയുമായി സഹകരിച്ചാണ് ഈ വർഷത്തെ കലണ്ടർ പുറത്തിറക്കിയത്.
കൊബ്ലാൻ സെയിൽസ് മാനേജർ സിദ്ദിഖ് അഹമ്മദ്, മാർക്കറ്റിങ് ഹെഡ് മുഹമ്മദ് ഹാമീം എന്നിവർക്ക് കൈമാറി മിർസാദ് മാർക്കറ്റിങ് മാനേജർ പ്രസാദ് വഞ്ചിപ്പുര പ്രകാശനം നിർവഹിച്ചു.
കേരളത്തിലെയും സൗദി അറേബ്യയിലെയും പ്രധാന വിശേഷ ദിനങ്ങൾ, അവധി ദിവസങ്ങൾ തുടങ്ങി പ്രവാസികൾക്ക് ആവശ്യമായ പരമാവധി വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഈ വർഷവും കലണ്ടർ തയാറാക്കിയിരിക്കുന്നത്. കൂടാതെ കേളി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളും കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ്, സ്പോൺസർമാരായ സിദ്ദിക്ക് അഹമ്മദ്, മുഹമ്മദ് ഹാമീം, പ്രസാദ് വഞ്ചിപ്പുര എന്നിവർ സംസാരിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ജോയിൻറ് സെക്രട്ടറി സുനിൽ കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

