റിയാദ് വില്ലാസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു
text_fieldsറിയാദ് വില്ലാസ് പുതുവത്സരാഘോഷം
റിയാദ്: റിയാദ് വില്ലാസ് കമ്പനി മലസിലെ പെപ്പർ ട്രീ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പുതുവത്സരാഘോഷം സൗദി, ഇന്ത്യൻ സാംസ്കാരിക സമന്വയത്തിന്റെ വേദിയായി മാറി. പുതുവർഷത്തെ വരവേൽക്കാൻ നടത്തിയ ആഘോഷപരിപാടികൾ അസി. ജനറൽ മാനേജർ അബ്ദുറഹ്മാൻ അൽഅത്താസ് ഉദ്ഘാടനം ചെയ്തു.
പുതിയ വർഷം സമാധാനത്തിന്റെയും സഹകരണത്തിന്റേതും ആകട്ടെയെന്നും കഠിനാധ്വാനം കൊണ്ട് എല്ലാ ഉയരങ്ങളെയും കീഴടക്കാമെന്നും ജോലിയോടൊപ്പം സമൂഹനന്മയ്ക്കുവേണ്ടി പ്രവർത്തിക്കാൻ സമയം കണ്ടെത്തണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അത്താസ് സൂചിപ്പിച്ചു.
അഡ്വ. എൽ.കെ. അജിത്ത്, രതീഷ്, രാഗേഷ്, അർവ ഗാംദി, ഫഹദ് അൽഉനൈസി, പ്രശാന്ത് പിണറായി, ദീപക്, ഒലയാൻ അൽയാമി, നൂറ സഹറാനി, റഫിഖ് മുഹമ്മദ്, വിപിൻ, ആദീഷ് എന്നിവർ സംസാരിച്ചു. റിയാദ് വില്ല ജനറൽ മാനേജർ സൂരജ് പാണയിൽ, ഫിനാൻസ് മാനേജർ രാഗേഷ് പാണയിൽ എന്നിവർ ഓൺലൈനിൽ ആശംസ നേർന്നു. സാലു ലൂക്കോസ് സ്വാഗതവും വിഗേഷ് നന്ദിയും പറഞ്ഞു. ജിതേഷ് രാജ്, ശിഹാബുദ്ദീൻ, അജയ് സുധാകർ, സുൽഫിക്കർ, സെയിൻ, രാജേഷ് ഭാസ്ക്കർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

