നവോദയ മക്ക ജുമൂമിൽ പുതിയ യൂനിറ്റ് രൂപവത്കരിച്ചു
text_fieldsജിദ്ദ നവോദയ ജുമൂം യൂനിറ്റ് രൂപവത്കരണ കൺവെൻഷൻ
മക്ക: ജിദ്ദ നവോദയ മക്ക ഈസ്റ്റ് ഏരിയ കമ്മിറ്റിക്ക് കീഴിൽ ജുമൂമിൽ പുതിയ യൂനിറ്റ് രൂപവത്കരിച്ചു. ജുമൂമിലെ സുൽത്താൻ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ നവോദയ ആക്ടിങ് പ്രസിഡൻറ് ഷിഹാബുദ്ദീൻ കോഴിക്കോട് ഉദ്ഘാടനം ചെയ്തു. റഷീദ് പാലക്കാട് അധ്യക്ഷത വഹിച്ചു. റാഷിദ് പട്ടാമ്പി രക്തസാക്ഷി പ്രമേയവും അബ്ദുസ്സലാം അരീക്കോട് അനുശോചന പ്രമേയവും ഏരിയ സെക്രട്ടറി ബഷീർ നിലമ്പൂർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
സി.സി അംഗം ഫ്രാൻസിസ് ചവറ പുതിയ കമ്മിറ്റി പാനൽ അവതരിപ്പിച്ചു. നിസാം മുഹമ്മദ് ചവറ, സുഹൈൽ പെരിമ്പലം, സമദ് ഒറ്റപ്പാലം, പോക്കർ പെരിന്തൽമണ്ണ, മുജീബ് വേങ്ങര എന്നിവർ സംസാരിച്ചു. ബുഷാർ ചെങ്ങമനാട് സ്വാഗതവും റിയാസ് വയനാട് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: റാഷിദ് പട്ടാമ്പി (പ്രസിഡൻറ്), ഹംസത് അയ്യൂബലി, ഹംസ തിരൂർ (വൈസ് പ്രസിഡൻറ്), റിയാസ് വയനാട് (സെക്രട്ടറി), ഹുസൈൻ പെരിന്തൽമണ്ണ, ഷംസു പെരിന്തൽമണ്ണ (ജോ. സെക്രട്ടറി), ഷാനവാസ് പാങ്ങോട്ട് (ട്രഷറർ), അൻസാർ താനൂർ (ജീവകാരുണ്യം കൺവീനർ), യൂനുസ് പെരിന്തൽമണ്ണ (ജോ. കൺവീനർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

