Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റി​യാ​ദ് മെ​ട്രോ​യു​ടെ 3, 4, 6 ലൈ​നു​ക​ളി​ലേ​ക്ക് പു​തി​യ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ

text_fields
bookmark_border
അ​ൽ​സ്റ്റോം ക​മ്പ​നി​യു​മാ​യി 460 ദ​ശ​ല​ക്ഷം യൂ​റോ​യു​ടെ ക​രാ​ർ ഒ​പ്പു​വെ​ച്ചു
റി​യാ​ദ് മെ​ട്രോ​യു​ടെ 3, 4, 6 ലൈ​നു​ക​ളി​ലേ​ക്ക് പു​തി​യ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ
cancel

റി​യാ​ദ്: റി​യാ​ദ് മെ​ട്രോ​യു​ടെ 3, 4, 6 ലൈ​നു​ക​ളി​ലേ​ക്ക് ഡ്രൈ​വ​റി​ല്ലാ​ത്ത കൂ​ടു​ത​ൽ മെ​ട്രോ ട്രെ​യി​നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് റി​യാ​ദ് റോ​യ​ൽ ക​മ്മീ​ഷ​നു​മാ​യി അ​ൽ​സ്റ്റോം ക​മ്പ​നി ഏ​ക​ദേ​ശം 460 ദ​ശ​ല​ക്ഷം യൂ​റോ​യു​ടെ ക​രാ​ർ ഒ​പ്പു​വെ​ച്ചു. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തോ​ടൊ​പ്പം റി​യാ​ദ് മെ​ട്രോ ശൃം​ഖ​ല​യു​ടെ തു​ട​ർ​ച്ച​യാ​യ വി​പു​ലീ​ക​ര​ണ​ത്തി​ന് ഇ​ത് സ​ഹാ​യ​ക​ര​മാ​കും. യാ​ത്ര​ക്കാ​രു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് നി​ല​വി​ലു​ള്ള ട്രെ​യി​നു​ക​ളു​ടെ എ​ണ്ണം വി​പു​ലീ​ക​രി​ക്കാ​നും യാ​ത്രാ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്താ​നും പു​തി​യ ട്രെ​യി​നു​ക​ൾ പി​ന്തു​ണ​ക്കും. 3, 4, 6 ലൈ​നു​ക​ളു​ടെ നി​ല​വി​ലു​ള്ള പ്ര​വ​ർ​ത്ത​ന-​പ​രി​പാ​ല​ന ക​രാ​റി​ന് കീ​ഴി​ൽ ട്രെ​യി​നു​ക​ളു​ടെ പ​രി​പാ​ല​ന ചു​മ​ത​ല​യും അ​ൽ​സ്റ്റോം നി​ർ​വ​ഹി​ക്കും. റി​യാ​ദ് മെ​ട്രോ ശൃം​ഖ​ല​യി​ലേ​ക്ക് ഡ്രൈ​വ​റി​ല്ലാ​ത്ത 116 ട്രെ​യി​നു​ക​ൾ കൈ​മാ​റി​യ​തി​ന് ശേ​ഷ​മു​ള്ള അ​ൽ​സ്റ്റോ​മും റി​യാ​ദ് ന​ഗ​ര​ത്തി​നാ​യു​ള്ള റോ​യ​ൽ ക​മ്മീ​ഷ​നും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​പു​തി​യ ഓ​ർ​ഡ​ർ.2024 അ​വ​സാ​ന​ത്തോ​ടെ റി​യാ​ദ് മെ​ട്രോ യാ​ത്ര​ക്കാ​ർ​ക്കാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തു മു​ത​ൽ 100 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​രെ​യാ​ണ് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ച്ച​ത്. സൗ​ദി ത​ല​സ്ഥാ​ന​ത്തെ ദൈ​നം​ദി​ന യാ​ത്രാ സം​വി​ധാ​ന​ത്തി​ന്റെ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത ഒ​രു ഭാ​ഗ​മാ​യി നി​ല​വി​ൽ മെ​ട്രോ മാ​റി​ക്ക​ഴി​ഞ്ഞു. പു​തി​യ ഓ​ർ​ഡ​ർ ക​മ്പ​നി​ക്ക് ല​ഭി​ച്ച വി​ശ്വാ​സ്യ​ത​യെ​യാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന മി​ഡി​ൽ ഈ​സ്റ്റ് ആ​ൻ​ഡ് നോ​ർ​ത്ത് ആ​ഫ്രി​ക്ക​യി​ലെ​അ​ൽ​സ്റ്റോം റീ​ജി​യ​ണ​ൽ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഖ​ലീ​ൽ പ​റ​ഞ്ഞു. സു​ര​ക്ഷി​ത​വും വി​ശ്വ​സ​നീ​യ​വും കാ​ര്യ​ക്ഷ​മ​വും സു​സ്ഥി​ര​വു​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ട് മെ​ട്രോ സം​വി​ധാ​നം വി​പു​ലീ​ക​രി​ക്കാ​നും വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യം നി​റ​വേ​റ്റാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളെ ഇ​ത് പി​ന്തു​ണ​ക്കു ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മെ​ട്രോ ലൈ​നി​ലു​ട​നീ​ളം സ​ർ​വീ​സു​ക​ളു​ടെ വേ​ഗ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും യാ​ത്രാ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മൊ​പ്പം പു​തി​യ ട്രെ​യി​നു​ക​ൾ പ്ര​വ​ർ​ത്ത​ന​പ​ര​മാ​യ കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​ത് യാ​ത്ര​ക്കാ​രു​ടെ കാ​ത്തി​രി​പ്പ് സ​മ​യം കു​റ​ക്കാ​നും കൂ​ടു​ത​ൽ സു​ഗ​മ​മാ​യ യാ​ത്രാ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യാ​നും സ​ഹാ​യി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ്രൈ​വ​റി​ല്ലാ​ത്ത 'മെ​ട്രോ​പോ​ളി​സ്' ട്രെ​യി​നു​ക​ളും അ​ൽ​സ്റ്റോ​മി​ന്റെ 'ഉ​ർ​ബാ​ലി​സ് സി.​ബി.​ടി.​സി' സി​ഗ്ന​ലി​ങ് സാ​ങ്കേ​തി​ക​വി​ദ്യ​യും ഉ​പ​യോ​ഗി​ച്ച് പൂ​ർ​ണ മാ​യും ഓ​ട്ടോ​മേ​റ്റ​ഡ് ആ​യ റി​യാ​ദ് മെ​ട്രോ ശൃം​ഖ​ല​യി​ലാ​ണ് പു​തി​യ ട്രെ​യി​നു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ക. ഇ​ത് തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ത​വ​ണ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ പി​ന്തു​ണ ന​ൽ​കു​ന്നു. 2030ലെ ​വേ​ൾ​ഡ് എ​ക്സ്പോ​യ്ക്ക് സേ​വ​നം ന​ൽ​കു​ന്ന യ​ല്ലോ ലൈ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ റി​യാ​ദ് മെ​ട്രോ സം​വി​ധാ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ത​ല​സ്ഥാ​ന​ത്തെ ന​ഗ​ര ഗ​താ​ഗ​ത ശൃം​ഖ​ല​യു​ടെ വ​ള​ർ​ച്ച​യെ പി​ന്തു​ണ​ക്കു​ന്ന​തി​നും സു​ര​ക്ഷി​ത​വും വി​ശ്വ​സ​നീ​യ​വും ഉ​യ​ർ​ന്ന ആ​വൃ​ദ്ധി​യു​ള്ള​തു​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നു​മാ​ണ് പു​തി​യ പ​രി​ഹാ​ര​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New trains added to Riyadh Metro lines
Next Story