റിയാദിൽ ബസിലും ട്രെയിനിലും മുതിർന്ന പൗരന്മാർക്ക് പകുതി നിരക്ക്
text_fieldsറിയാദ്: റിയാദ് പൊതുഗതാഗതം മുതിർന്ന പൗരന്മാരെ ആദരിക്കുന്നതിനും പിന്തുണക്കുന്നതിനും ലക്ഷ്യമിട്ട് ബസുകളിലും ട്രെയിനുകളിലും 50 ശതമാനം യാത്ര ഇളവ് പ്രഖ്യാപിച്ചു. 60 വയസ്സും അതിനു മുകളിലുമുള്ള എല്ലാ പൗരന്മാർക്കും ഈ ആനുകൂല്യം ലഭ്യമാകും.
യാത്ര ഇളവ് ലഭിക്കുന്നതിന് പ്രായമായവർ അവരുടെ ദേശീയ തിരിച്ചറിയൽ കാർഡോ റെസിഡൻസി കാർഡോ (ഇഖാമ) സ്റ്റേഷനുകളിലെ ടിക്കറ്റ് വിൽപന ഓഫിസുകളിൽ കാണിക്കണമെന്ന് പൊതുഗതാഗത വകുപ്പ് അറിയിച്ചു.
മുതിർന്ന പൗരന്മാർക്ക് കുറഞ്ഞ ചെലവിൽ യാത്രചെയ്യുന്നതിനും റിയാദിന്റെ ഗതാഗത ശൃംഖലയിൽ കൂടുതൽ സുഖകരവും സൗകര്യപ്രദവുമായ അനുഭവം ആസ്വദിക്കുന്നതിനും ഈ നടപടി സഹായകമാകും. അവർക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള റിയാദ് പൊതുഗതാഗതത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

