Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​പ്പ​ലു​ക​ൾ​ക്ക്...

ക​പ്പ​ലു​ക​ൾ​ക്ക് ഇ​ന്ധ​ന​വും അ​വ​ശ്യ​സേ​വ​ന​ങ്ങ​ളും ന​ൽ​കാ​ൻ പു​തി​യ സം​വി​ധാ​നം

text_fields
bookmark_border
ക​പ്പ​ലു​ക​ൾ​ക്ക് ഇ​ന്ധ​ന​വും അ​വ​ശ്യ​സേ​വ​ന​ങ്ങ​ളും ന​ൽ​കാ​ൻ പു​തി​യ സം​വി​ധാ​നം
cancel

ദ​മ്മാം: സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ തു​റ​മു​ഖ​ങ്ങ​ൾ വ​ഴി ക​പ്പ​ലു​ക​ൾ​ക്ക് ഇ​ന്ധ​ന​വും വെ​ള്ള​വും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ത്യാ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന സ​മ​ഗ്ര സേ​വ​ന പ​ദ്ധ​തി​ക്ക് സൗ​ദി ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ പോ​ർ​ട്ട്സ് (മ​വാ​നി) തു​ട​ക്കം കു​റി​ച്ചു.

ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ലെ ച​ര​ക്ക് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ന്ന​തും മേ​ഖ​ല​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നു​ള്ള സം​ഘ​ർ​ഷാ​വ​സ്ഥ​യും പ​രി​ഗ​ണി​ച്ചാ​ണ് ഈ ​അ​ടി​യ​ന്ത​ര നീ​ക്കം. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ തു​റ​മു​ഖ​ങ്ങ​ളു​ടെ ശേ​ഷി പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ക​പ്പ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് 'മ​വാ​നി' പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

പു​തി​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​പ്പ​ലു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, മ​രു​ന്നു​ക​ൾ, ഇ​ന്ധ​നം, വെ​ള്ളം എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ക​പ്പ​ൽ ജീ​വ​ന​ക്കാ​രു​ടെ മാ​റ്റം (ക്ര്യൂ ​ചേ​ഞ്ച്) ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കും. സേ​വ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി മ​വാ​നി അം​ഗീ​കൃ​ത ക​പ്പ​ൽ വി​ത​ര​ണ​ക്കാ​രു​ടെ​യും ഇ​ന്ധ​ന സേ​വ​ന ദാ​താ​ക്ക​ളു​ടെ​യും പു​തു​ക്കി​യ പ​ട്ടി​ക​യും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​തു​വ​ഴി ക​പ്പ​ൽ ഉ​ട​മ​ക​ൾ​ക്കും ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്കും ത​ട​സ്സ​മി​ല്ലാ​തെ സേ​വ​ന​ങ്ങ​ൾ നേ​രി​ട്ട് ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കും. കൂ​ടാ​തെ, ആ​വ​ശ്യ​ങ്ങ​ളി​ൽ ഉ​ട​ന​ടി ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും സേ​വ​ന നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നു​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​പ​ഭോ​ക്തൃ സേ​വ​ന കേ​ന്ദ്ര​വും നോ​ള​ജ് സെ​ന്റ​റും അ​തോ​റി​റ്റി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. മേ​ഖ​ല​യി​ലെ സ​മു​ദ്ര ഗ​താ​ഗ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം വി​ത​ര​ണ ശൃം​ഖ​ല​ക​ളു​ടെ വി​ശ്വാ​സ്യ​ത വ​ർ​ദ്ധി​പ്പി​ക്കാ​നും ഏ​ത് പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും സൗ​ദി തു​റ​മു​ഖ​ങ്ങ​ൾ പൂ​ർ​ണ സ​ജ്ജ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നു​മാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - New system to provide fuel and essential services to ships
Next Story