ഡ്യൂണ്‍സ് സ്കൂളില്‍ പുതിയ വിദ്യാര്‍ഥി സെനറ്റ് സ്ഥാനാരോഹണം
text_fieldsറിയാദ് ഡ്യൂണ്‍സ് സ്കൂളില്‍ പുതിയ വിദ്യാര്‍ഥി സെനറ്റ് സ്ഥാനാരോഹണത്തിൽനിന്ന്
റിയാദ്: ഡ്യൂണ്‍സ് ഇൻറര്‍നാഷനല്‍ സ്കൂളിലെ പുതിയ വിദ്യാര്‍ഥി സെനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് വിപുലമായ പരിപാടികളോടെ നടന്നു. യാര ഇൻറര്‍നാഷനല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ആസിമ സലീം മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ഡ്യൂണ്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സംഗീത അനൂപ് സെനറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
വിവിധ വിഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കുള്ള ബാഡ്ജുകളും ചടങ്ങിൽ വിതരണം ചെയ്തു. ആസിമ സലീം മുഖ്യാതിഥിയായി. വിദ്യാർഥി സെനറ്റിൽ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അന്‍വി സിനോജ് (ഹെഡ് ഗേള്‍), നബ ഷാന്‍ (വൈസ് ഹെഡ് ഗേള്‍) എന്നിവരും, ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഭരത് രാമമൂര്‍ത്തി (ഹെഡ് ബോയ്), ഈഥന് ജോസഫ് (വൈസ് ഹെഡ് ബോയ്) എന്നിവരും ചുമതലയേറ്റു.
ഇവർക്കൊപ്പം കായികം, അച്ചടക്കം, സാംസ്കാരികം, എഡിറ്റോറിയല്‍ തുടങ്ങി വിവിധ മേഖലകളിലെ ഭാരവാഹികളും സ്ഥാനമേറ്റു. ചടങ്ങിന് മാറ്റുകൂട്ടി വിദ്യാര്‍ഥികളുടെ മനോഹരമായ നൃത്താവിഷ്ക്കാരവും അരങ്ങേറി. സ്കൂൾ മാനേജര്‍ അബീര്‍ അല്‍ഗാംദി, വൈസ് പ്രിന്‍സിപ്പല്‍ സോജി എബ്രഹാം, ഡ്യൂണ്‍സ് മുര്സലാത്ത് ബ്രാഞ്ച് വൈസ് പ്രിന്‍സിപ്പല്‍ വിദ്യ വിനോദ്, ദറത്തുസ്സലാം അഡ്മിനിസ്ട്രേറ്റീവ് ആന്‍ഡ് ഫിനാന്‍സ് ഡയറക്ടര്‍ ഷനോജ് അബ്ദുല്ല, കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ് ഷാനിജ ഷനോജ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പുതിയ ഹെഡ് ബോയ് ഭരത് രാമമൂര്‍ത്തിയും ഹെഡ് ഗേള്‍ അന്‍വി സിനോജും ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

