സംഗീത മേഖലയിൽ പുതിയ സൗദി-ഫ്രഞ്ച് സഹകരണം
text_fieldsപാരിസ് ഫിൽഹാർമോണിക് ഓർക്കസ്ട്രയുമായുള്ള സഹകരണത്തിനുള്ള കരാറിൽ സൗദി മ്യൂസിക് കമീഷൻ ഒപ്പുവെച്ചപ്പോൾ
റിയാദ്: പാരീസ് ഫിൽഹാർമോണിക് ഓർക്കസ്ട്രയുമായുള്ള സഹകരണത്തിനുള്ള കരാറിൽ സൗദി മ്യൂസിക് കമീഷൻ ഒപ്പുവച്ചു. സാംസ്കാരിക മന്ത്രിയും മ്യൂസിക് കമീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ ബദർ ബിൻ ഫർഹാന്റെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാർ 2021 ൽ സൗദിയിലേയും ഫ്രാൻസിലേയും സാംസ്കാരിക മന്ത്രാലയങ്ങൾ തമ്മിൽ ഒപ്പുവെച്ച ധാരണ പത്രത്തിന്റെ ഭാഗമാണ്.
നയത്തിലും തന്ത്രപരമായ ആസൂത്രണത്തിലും വൈദഗ്ദ്യം കൈമാറുന്നതിനൊപ്പം കലാപരമായ കൈമാറ്റം, സഹനിർമാണ, സംഗീത വിദ്യാഭ്യാസം, പ്രതിഭാ പിന്തുണ, അധ്യാപക ശേഷി വികസനം, സംഗീത ശേഖര മാനേജ്മെന്റ്, അടിസ്ഥാന സൗകര്യ വികസനം, സംഗീത സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഈ സഹകരണം രാജ്യത്തെ സുസ്ഥിരമായ സാംസ്കാരിക, വാണിജ്യ സ്തംഭത്തെ പ്രതിനിധീകരിക്കുന്ന ഊർജസ്വലവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സംഗീത മേഖല കെട്ടിപ്പടുക്കുന്നതിന് സംഭാവന ചെയ്യുമെന്ന് മ്യൂസിക് കമീഷൻ സി.ഇ.ഒ പോൾ പസിഫിക്കോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

