Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​യി​േ​ല​ക്കു​...

ഇ​ന്ത്യ​യി​േ​ല​ക്കു​ പോ​കു​ന്ന​വ​ർ​ക്ക്​ പു​തി​യ നി​ബ​ന്ധ​ന​ക​ൾ നി​ല​വി​ൽ വ​ന്നു

text_fields
bookmark_border
ഇ​ന്ത്യ​യി​േ​ല​ക്കു​ പോ​കു​ന്ന​വ​ർ​ക്ക്​ പു​തി​യ നി​ബ​ന്ധ​ന​ക​ൾ   നി​ല​വി​ൽ വ​ന്നു
cancel

റി​യാ​ദ്​​: സൗ​ദി അ​റേ​ബ്യ ഉ​ൾ​പ്പെ​ടെ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കു​ പോ​കു​ന്ന​വ​ർ​ക്കു​ള്ള പു​തി​യ നി​ബ​ന്ധ​ന​ക​ൾ നി​ല​വി​ൽ​വ​ന്നു. തി​ങ്ക​ളാ​ഴ്​​ച അ​ർ​ധ​രാ​ത്രി മു​ത​ലാ​ണ്​ പു​തി​യ നി​യ​മ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. ഇ​തു​പ്ര​കാ​രം യാ​ത്ര​ക്കാ​രു​ടെ കൈ​വ​ശം കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​ണ്ടാ​യി​രി​ക്ക​ണം. യാ​ത്ര​ക്ക്​ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ്​ കോ​വി​ഡ്​ ടെ​സ്​​റ്റ്​ ന​ട​ത്തേ​ണ്ട​ത്.

കു​ട്ടി​ക​ള​ട​ക്കം എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള യാ​ത്ര​ക്കാ​ർ​ക്കും പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ആ​വ​ശ്യ​മാ​ണ്. എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്കാ​രും www.newdelhiairport.in/airsuvidha/apho-registration എ​ന്ന ലി​ങ്ക്​ സ​ന്ദ​ർ​ശി​ച്ച്​ 'എ​യ​ർ സു​വി​ധ' സ​ത്യ​വാ​ങ്​​മൂ​ലം ഒാ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. സ്വ​ന്തം പാ​സ്​​പോ​ർ​ട്ടി​െൻറ ​ആ​ദ്യ പേ​ജും കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​തി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. സ​ത്യ​വാ​ങ്​​മൂ​ല​ത്തി​െൻറ​യും കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റി​െൻറ​യും ര​ണ്ടു​ പ്രി​ൻ​റൗ​ട്ടു​ക​ൾ വീ​തം എ​ടു​ത്ത്​ കൈ​യി​ൽ സൂ​ക്ഷി​ക്ക​ണ​ം. ഇ​ത്​ സൗ​ദി​യി​ലെ വി​വി​ധ​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ചെ​ക്ക്​ ഇ​ൻ സ​മ​യ​ത്ത്​ കാ​ണി​ക്കേ​ണ്ടി​വ​രും. എ​യ​ർ സു​വി​ധ ഫോ​റം പൂ​രി​പ്പി​ക്കാ​ത്ത​വ​രെ വി​മാ​ന​ത്തി​ൽ ക​യ​റ്റി​ല്ല. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​ർ ക​ഴി​ഞ്ഞ 14 ദി​വ​സ​ത്തെ യാ​ത്രാ വി​വ​ര​ങ്ങ​ളും ഒാ​ൺ​ലൈ​നി​ൽ ന​ൽ​ക​ണം.

ഇ​ന്ത്യ​യി​ലെ​ത്തു​േ​മ്പാ​ൾ അ​ത​ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​റ്റൊ​രു കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്കും വി​ധേ​യ​രാ​ക​ണം. ഇ​തി​നാ​യു​ള്ള തു​ക കൈ​യി​ൽ ക​രു​ത​ണം. പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റി​വ്​ ആ​ണെ​ങ്കി​ൽ വീ​ടു​ക​ളി​ൽ 14 ദി​വ​സം നി​ർ​ബ​ന്ധി​ത നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്ക​ണം. കു​ടും​ബ​ത്തി​ൽ മ​ര​ണം ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ലെ അ​ടി​യ​ന്ത​ര യാ​ത്ര​ക്കു​ മാ​ത്ര​മാ​ണ്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ ഇ​ള​വ്​ ന​ൽ​കു​ക. ഇൗ ​ആ​നു​കൂ​ല്യ​ത്തി​ന്​ പ​രി​ഗ​ണി​ക്ക​പ്പെ​ടാ​ൻ യാ​ത്ര​ക്ക്​ 72 മ​ണി​ക്കൂ​ർ മു​മ്പ്​ www.newdelhiairport.in എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി അ​പേ​ക്ഷി​ക്ക​ണം.

പ്ര​ത്യ​ക്ഷ​ത്തി​ൽ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളി​ല്ലാ​ത്ത​വ​ർ​ക്ക്​ തെ​ർ​മ​ൽ സ്​​ക്രീ​നി​ങ്ങി​നു​ശേ​ഷം മാ​ത്ര​മേ തു​ട​ർ​യാ​ത്ര​ക്ക്​ അ​നു​മ​തി ന​ൽ​കു​ക​യു​ള്ളൂ. എ​ല്ലാ​വ​രും മൊ​ബൈ​ൽ ഫോ​ണി​ൽ ആ​രോ​ഗ്യ​സേ​തു ആ​പ്​​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​തി​രി​ക്കു​ക​യും വേ​ണം. കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ലും ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്ത​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new rulesto india
Next Story