Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​ദേ​ശ...

വി​ദേ​ശ വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക്​ പു​തി​യ നി​യ​മം; ജോ​ലി നി​ർ​ത്തി​യാ​ൽ 60 ദി​വ​സ​ത്തി​നു​ള്ളി​ൽ രാ​ജ്യം വി​ട്ടു​പോ​ക​ണം

text_fields
bookmark_border
വി​ദേ​ശ വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക്​ പു​തി​യ നി​യ​മം; ജോ​ലി നി​ർ​ത്തി​യാ​ൽ 60 ദി​വ​സ​ത്തി​നു​ള്ളി​ൽ രാ​ജ്യം വി​ട്ടു​പോ​ക​ണം
cancel

റി​യാ​ദ്​: വീ​ട്ടു​ജോ​ലി​ക്കാ​ർ ജോ​ലി​യി​ൽ​നി​ന്ന് വി​ട്ടു​നി​ന്നാ​ൽ ഇ​നി മു​ത​ൽ 60 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ദ​വി നി​യ​മ വി​ധേ​യ​മാ​ക്ക​ണം.സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​മാ​ണ് തൊ​ഴി​ൽ ക​രാ​ർ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പു​തി​യ മാ​റ്റം പ്ര​ഖ്യാ​പി​ച്ച​ത്.ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ര്യ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ‘മു​സാ​നി​ദ്’ പ്ലാ​റ്റ്​​ഫോ​മി​ൽ പ​രി​ഷ്​​ക​ര​ണം വ​രു​ത്തു​ക​യും പു​തി​യ സേ​വ​നം ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു.

ജോ​ലി നി​ർ​ത്തി​യാ​ൽ

തൊ​ഴി​ലാ​ളി ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തി​രു​ന്നാ​ൽ ‘മു​സാ​നി​ദ്’ വ​ഴി തൊ​ഴി​ലു​ട​മ​ക്ക് തൊ​ഴി​ൽ ക​രാ​ർ അ​വ​സാ​നി​പ്പി​ക്കാം. സൗ​ദി​യി​ലെ​ത്തി ര​ണ്ട്​ വ​ർ​ഷം തി​ക​യാ​ത്ത​വ​രാ​ണെ​ങ്കി​ൽ ഇ​ങ്ങ​നെ ജോ​ലി​യി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കു​ക​യും അ​ക്കാ​ര്യം തൊ​ഴി​ലു​ട​മ ‘മു​സാ​നി​ദ്​’ പ്ലാ​റ്റ്​​ഫോം വ​ഴി മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചും ക​ഴി​ഞ്ഞാ​ൽ തൊ​ഴി​ലാ​ളി 60 ദി​വ​സ​ത്തി​ന​കം രാ​ജ്യം വി​ട​ണം.

തൊ​ഴി​ലാ​ളി സൗ​ദി​യി​ലെ​ത്തി ര​ണ്ട്​ വ​ർ​ഷം ക​ഴി​ഞ്ഞ​വ​രാ​ണെ​ങ്കി​ൽ 60 ദി​വ​സ​ത്തി​ന​കം രാ​ജ്യം വി​ടു​ക​യോ പു​തി​യ സ്പോ​ൺ​സ​റി​ലേ​ക്ക് ജോ​ലി മാ​റു​ക​യോ വേ​ണം. അ​താ​യ​ത്​ ര​ണ്ട്​ വ​ർ​ഷം തി​ക​യാ​ത്ത​വ​ർ​ക്ക്​ രാ​ജ്യം വി​ടു​ക​യ​ല്ലാ​തെ, സൗ​ദി​യി​ൽ പു​തി​യൊ​രു തൊ​ഴി​ലു​ട​മ​യു​ടെ പേ​രി​ലേ​ക്ക്​ മാ​റാ​നാ​വി​ല്ല. 60 ദി​വ​സ​ത്തി​ന​കം ഈ ​പ​റ​ഞ്ഞ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ തൊ​ഴി​ലാ​ളി​യെ ‘ഹു​റൂ​ബ്’ (ഒ​ളി​ച്ചോ​ടി​യെ​ന്ന നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ആ​ൾ) ആ​യി ക​ണ​ക്കാ​ക്കും. തൊ​ഴി​ലു​ട​മ​യു​ടെ​യും തൊ​ഴി​ലാ​ളി​യു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നാ​ണ് പു​തി​യ ‘മു​സാ​നി​ദ്’ സേ​വ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:domestic workersSaudi Newsnew rulegulf news malayalam
News Summary - New rule for foreign domestic workers; must leave the country within 60 days if they stop working
Next Story