Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചു​ങ്ക​ത്ത​റ...

ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സിക്ക് പുതിയ ഭാരവാഹികൾ

text_fields
bookmark_border
new representatives
cancel
camera_alt

സ​ലാം ചെ​മ്മ​ല, കെ.​ടി. ഉ​മ്മ​ർ, മു​നീ​ർ ബാ​ബു

ജി​ദ്ദ: ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും കെ.​പി. മാ​നു​പ്പാ​ക്ക അ​നു​സ്മ​ര​ണ​വും ന​ട​ന്നു. ഫൈ​സ​ലി​യ ഷാ​ലി​മാ​ർ ഹോ​ട്ട​ലി​ൽ ന​ട​ന്ന യോ​ഗം നി​ല​മ്പൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് അ​ബു​ട്ടി പ​ള്ള​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ലാം ചെ​മ്മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​മ്പൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബൈ​ർ വ​ട്ടോ​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​പി. മാ​നു​പ്പാ​ക്ക അ​നു​സ്മ​ര​ണം ജ​നീ​ഫ് വാ​ഫി ന​ട​ത്തി. ഷി​റാ​സ് ക​രു​ളാ​യി, ജാ​ബി​ർ ച​ങ്ക​ര​ത്ത്, ഹ​ഖ് കൊ​ല്ലേ​രി, കെ.​ടി. ഉ​മ്മ​ർ, എ.​പി. മു​ഹ​മ്മ​ദ​ലി, സ​ക്ക​രി​യ, ഉ​മ്മ​ർ പ​ള്ള​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സെ​ക്ര​ട്ട​റി മു​നീ​ർ ബാ​ബു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി സു​ര​ക്ഷ പ​ദ്ധ​തി ഫോ​റ​ത്തി​ന്റെ വി​ത​ര​ണോ​ദ്ഘാ​ട​നം അ​ബൂ​ട്ടി പ​ള്ള​ത്ത്, സ​ലാം ചെ​മ്മ​ല​ക്ക് ന​ൽ​കി​യും ജി​ദ്ദ സെ​ൻ​ട്ര​ൻ ക​മ്മി​റ്റി സു​ര​ക്ഷ പ​ദ്ധ​തി ഫോ​റം വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സു​ബൈ​ർ വ​ട്ടോ​ളി, എ.​പി. മു​ഹ​മ്മ​ദ​ലി​ക്ക് ന​ൽ​കി​യും നി​ർ​വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ​വെ​ച്ച് ഹ​ഖ് കെ​ല്ലേ​രി ചെ​യ​ർ​മാ​നും സ​ലാം ചെ​മ്മ​ല പ്ര​സി​ഡ​ന്റും കെ.​ടി. ഉ​മ്മ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​നീ​ർ ബാ​ബു ട്ര​ഷ​റ​റു​മാ​യി ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. മു​നീ​ർ ബാ​ബു സ്വാ​ഗ​ത​വും അ​ശ്റ​ഫ് ചെ​മ്മ​ല ന​ന്ദി​യും പ​റ​ഞ്ഞു. ഖ​മ​ർ കൊ​ല്ലേ​രി ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi Arabia News
News Summary - New representatives for Chungathara Panchayat KMCC
Next Story