Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ സം​ഭാ​വ​ന...

സൗ​ദി​യി​ൽ സം​ഭാ​വ​ന സ​മാ​ഹ​ര​ണ കാമ്പയിന് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ

text_fields
bookmark_border
സൗ​ദി​യി​ൽ സം​ഭാ​വ​ന സ​മാ​ഹ​ര​ണ കാമ്പയിന് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ
cancel

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ധ​ന​സ​മാ​ഹ​ര​ണ മാ​ധ്യ​മ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ നോ​ൺ-​പ്രോ​ഫി​റ്റ് സെ​ക്ട​ർ ഡെ​വ​ല​പ്‌​മെൻറ്​ രം​ഗ​ത്തെ​ത്തി. സം​ഭാ​വ​ന ന​ൽ​കു​ന്ന​വ​രു​ടെ വി​കാ​ര​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന ത​ര​ത്തി​ൽ അ​മി​ത സ​ഹ​താ​പം ജ​നി​പ്പി​ക്കു​ന്ന​തോ യാ​ചി​ക്കു​ന്ന​തി​ന് സ​മാ​ന​മാ​യ​തോ ആ​യ പ​ര​സ്യ​ശൈ​ലി​ക​ൾ ഇ​നി മു​ത​ൽ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് പു​തി​യ നി​ർ​ദേ​ശം.

മാ​ധ്യ​മ രം​ഗ​ത്ത് സ​ന്തു​ലി​ത​വും മാ​ന്യ​വു​മാ​യ ഒ​രു ശൈ​ലി രൂ​പ​പ്പെ​ടു​ത്തി സ​ന്ന​ദ്ധ​മേ​ഖ​ല​യു​ടെ പ​ക്വ​ത​യും സു​താ​ര്യ​ത​യും ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

രാ​ജ്യ​ത്തെ സ​ന്ന​ദ്ധ മേ​ഖ​ല കൈ​വ​രി​ച്ച ജ​ന​വി​ശ്വാ​സം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ മാ​ധ്യ​മ പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തേ​ണ്ട​തു​ണ്ട്. ഇ​ത് സൗ​ദി വി​ഷ​ൻ 2030െൻ​റ ല​ക്ഷ്യ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നും സ​ന്ന​ദ്ധ മേ​ഖ​ല​ക്കാ​യു​ള്ള ദേ​ശീ​യ ത​ന്ത്ര​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നും വ​ഴി​തു​റ​ക്കു​മെ​ന്ന് സെൻറ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ൾ രാ​ജ്യ​ത്തെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പൊ​തു​വാ​യ പ്ര​തി​ച്ഛാ​യ​യെ​ക്കൂ​ടി​യാ​ണ് സ്വാ​ധീ​നി​ക്കു​ന്ന​ത് എ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പു​തി​യ പ​രി​ഷ്കാ​രം.

ഇ​നി മു​ത​ൽ സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​രു​ടെ ദ​യ​നീ​യ​ത​യും പോ​രാ​യ്മ​ക​ളും എ​ടു​ത്തു​കാ​ണി​ക്കു​ന്ന​തി​ന് പ​ക​രം, സ​ന്ന​ദ്ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ലു​ണ്ടാ​കു​ന്ന വി​ക​സ​ന മു​ന്നേ​റ്റ​ങ്ങ​ളെ​യും ഗു​ണ​ഭോ​ക്താ​ക്ക​ൾ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​നെ​യു​മാ​ക​ണം പ​ര​സ്യ​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​ത്. ദാ​രി​ദ്ര്യ​വും നി​സ്സ​ഹാ​യാ​വ​സ്ഥ​യും മാ​ത്രം കാ​ണി​ച്ച് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ചു​രു​ക്കി​ക്കാ​ണി​ക്കു​ന്ന രീ​തി പാ​ടി​ല്ലെ​ന്ന് നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

പു​തി​യ നി​യ​മ​പ്ര​കാ​രം ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളോ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളോ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പാ​യി അ​വ​രു​ടെ ഔ​ദ്യോ​ഗി​ക അ​നു​മ​തി നി​ർ​ബ​ന്ധ​മാ​യും വാ​ങ്ങി​യി​രി​ക്ക​ണം. സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​വ​രു​ടെ അ​ന്ത​സ്സി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന​തോ അ​വ​രു​ടെ നി​സ​ഹാ​യാ​വ​സ്ഥ​യെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​തോ ആ​യ പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. വ​സ്തു​ത​ക​ൾ ഒ​രു​വി​ധ അ​തി​ഭാ​വു​ക​ത്വ​മോ അ​മി​ത​മാ​യ വി​കാ​ര പ്ര​ക​ട​ന​ങ്ങ​ളോ ഇ​ല്ലാ​തെ കൃ​ത്യ​ത​യോ​ടും സു​താ​ര്യ​ത​യോ​ടും കൂ​ടി വേ​ണം അ​വ​ത​രി​പ്പി​ക്കാ​ൻ.

ഇ​തി​നു​പു​റ​മേ, സം​ഭാ​വ​ന​ക​ളു​ടെ വി​നി​യോ​ഗ​ത്തെ​ക്കു​റി​ച്ച് പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും, സം​ഭാ​വ​ന ന​ൽ​കാ​ൻ ആ​ളു​ക​ളു​ടെ​മേ​ൽ അ​നാ​വ​ശ്യ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ങ്ങ​ൾ ചെ​ലു​ത്തു​ന്ന​തി​നും വി​ല​ക്കു​ണ്ട്.

കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളും പ​ദ്ധ​തി​ക​ളു​ടെ യ​ഥാ​ർ​ഥ ഗു​ണ​ഫ​ല​ങ്ങ​ളും സു​താ​ര്യ​മാ​യി പൊ​തു​സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​ത് വ​ഴി രാ​ജ്യ​ത്തെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കൂ​ടു​ത​ൽ പ​ക്വ​വും പ്ര​ഫ​ഷ​ന​ലു​മാ​യ ത​ല​ത്തി​ലേ​ക്ക് ന​യി​ക്കാ​ൻ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്ന് സെൻറ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - New regulations for fundraising campaigns in Saudi Arabia
Next Story