മക്ക മേഖലയിൽ നടപ്പാക്കുന്നത് 5,000 കോടി റിയാലിെൻറ പദ്ധതികൾ ^ഗവർണർ
text_fieldsജിദ്ദ: മക്ക മേഖലയിൽ 51 ശതകോടി റിയാലിെൻറ പദ്ധതികൾ നടപ്പിലാക്കിവരുന്നതായി മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ. ഹറം പദ്ധതികൾ, ജിദ്ദ മേഖലയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിങ്ങനെ വൻകിട പദ്ധതികൾക്ക് പുറമേയാണിത്. ജിദ്ദയിൽ മാത്രം 1,600 കോടി റിയാലിെൻറ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും മക്ക ഗവർണർ പറഞ്ഞു. റാബിഗിലും മറ്റും നേരത്തെ ആരംഭിച്ച പല പദ്ധതികളും ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. മേഖലയുടെ വളർച്ചക്ക് വിദ്യാർഥികൾക്ക് വേണ്ട പരിശീലന പരിപാടികൾ ഒരുക്കുന്നുണ്ട്.
തുമൂഹ് എന്ന പേരിലുള്ള പരിശീലന പരിപാടിയിലൂടെ റാബിഗിലേയും മറ്റും 5000 ത്തോളം പേർക്ക് പരിശീലനം നൽകാൻ കഴിഞ്ഞു. മേഖലയുടെ വളർച്ചക്ക് സ്വദേശികളായ വ്യവസായ പ്രമുഖകരുടെ പങ്കാളിത്വമുണ്ടാകണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. ഒരാഴ്ചയിലേറെ നീണ്ട ഗവർണറുടെ മേഖല സന്ദർശനം ഇന്നലെയാണ് പൂർത്തിയായത്. ജിദ്ദ ഗവർണറേറ്റ് പ്രാദേശിക കൗൺസിൽ യോഗത്തിൽ മക്ക ഗവർണർ അധ്യക്ഷത വഹിച്ചു. ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദും സന്നിഹിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
