Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ മുറബ്ബ ഉൾപ്പടെ...

റിയാദിൽ മുറബ്ബ ഉൾപ്പടെ 11 സ്ഥലങ്ങളിൽ പുതിയ പാർക്കിങ്​ കേന്ദ്രങ്ങൾ, കരാറൊപ്പിട്ടു

text_fields
bookmark_border
റിയാദിൽ മുറബ്ബ ഉൾപ്പടെ 11 സ്ഥലങ്ങളിൽ പുതിയ പാർക്കിങ്​ കേന്ദ്രങ്ങൾ, കരാറൊപ്പിട്ടു
cancel
camera_alt

പാർക്കുകൾ നിർമിക്കുന്നതിനുള്ള കരാറിൽ റിയാദ് മുനിസിപ്പാലിറ്റിയുടെ വികസന വിഭാഗമായ ‘റീമത്ത് റിയാദ്’ അധികൃതരും ‘അർസാൻ’ കമ്പനി പ്രതിനിധിയും ഒപ്പിട്ടപ്പോൾ

റിയാദ്: തലസ്ഥാന നഗരിയിലെ തിരക്കേറിയ 11 കേന്ദ്രങ്ങളിൽ അത്യാധുനിക പാർക്കിങ്​ സൗകര്യങ്ങൾ ഒരുക്കുന്നതിനായി റിയാദ് മുനിസിപ്പാലിറ്റിയുടെ വികസന വിഭാഗമായ ‘റീമത്ത് റിയാദ്’, ‘അർസാൻ’ കമ്പനിയുമായി രണ്ട് പ്രധാന കരാറുകളിൽ ഒപ്പുവെച്ചു. നഗരത്തിലെ പൊതുസൗകര്യങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനുമായാണ് ഈ നീക്കം.

‘റിയാദ് പാർക്കിങ്’ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഈ കരാറിലൂടെ ഇനി പറയുന്ന ലക്ഷ്യങ്ങളാണ് അധികൃതർ വിഭാവനം ചെയ്യുന്നത്. നഗരസൗന്ദര്യം വർദ്ധിപ്പിക്കുക, അശാസ്ത്രീയമായ പാർക്കിങ്​ രീതികൾക്ക് തടയിടുക, ജനസാന്ദ്രതയേറിയ ഇടങ്ങളിൽ കൂടുതൽ പാർക്കിങ്​ ഇടങ്ങൾ ലഭ്യമാക്കുക, യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാനുഭവം ഉറപ്പാക്കുക എന്നിവയാണ്​ ലക്ഷ്യങ്ങൾ.

റിയാദിലെ ഏറ്റവും തിരക്കേറിയ നാല് പ്രധാന ഡിസ്ട്രിക്റ്റുകളിലാണ് ഈ 11 പാർക്കിങ്​ കേന്ദ്രങ്ങൾ വരുന്നത്. അൽ മുറബ്ബ, അൽ മലഖ, അൽ യാസ്മിൻ, അൽ മുറൂജ് എന്നീ ഡിസ്​ട്രിക്​റ്റുകളിലാണ്​ പാർക്കുകൾ നിർമിക്കുന്നത്​. ഈ സ്ഥലങ്ങളിൽ പാർക്കുകളുടെ നിർമാണം, നിർവഹണം, നടത്തിപ്പ്, അറ്റകുറ്റപ്പണികൾ എന്നിവ കരാർ പ്രകാരം അർസാൻ കമ്പനിക്കാണ്​.

പുതിയ പാർക്കിങ്​ കേന്ദ്രങ്ങളുടെ മൊത്തം വിസ്തീർണം 20,500 ചതുരശ്ര മീറ്ററിലധികം വരുമെന്ന് റീമത്ത് റിയാദ് സി.ഇ.ഒ അബ്​ദുല്ല അബുദാവൂദ് വ്യക്തമാക്കി. അത്യാധുനിക ഡിസൈനുകളോടെ നിർമിക്കുന്ന ഈ പാർക്കിങ്​ ഇടങ്ങൾ സുഗമമായ ഗതാഗതത്തിനും എളുപ്പത്തിലുള്ള പാർക്കിങ്ങിനും മുൻഗണന നൽകുന്നവയാണ്.

നേരത്തെ മെട്രോ സ്​റ്റേഷനുകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും സമീപമുള്ള 18 പ്രധാന ഇടങ്ങളിൽ പാർക്കിങ്​ വികസിപ്പിക്കാൻ കമ്പനി കരാറുകൾ നൽകിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് പുതിയ പദ്ധതി. ഭാവിയിൽ 270-ലധികം ലൊക്കേഷനുകളിലായി ഒരു കോടിയിലധികം വാഹനങ്ങൾക്ക് സേവനം നൽകാവുന്ന രീതിയിൽ ഈ സൗകര്യങ്ങൾ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

സൗദി വിഷൻ 2030-ന്‍റെ ഭാഗമായി റിയാദിനെ ലോകോത്തര നഗരമാക്കി മാറ്റുന്നതിനും സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനുമുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തിന്‍റെ മികച്ച ഉദാഹരണമായാണ് ഈ പദ്ധതിയെ വിലയിരുത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parkingRiyadhSaudi News
News Summary - New Parking Centers Approved at 11 Locations in Riyadh, Including Murabba
Next Story