ഐ.എ.ജി.സിക്ക് പുതിയ ഓർഗനൈസേഷനൽ ടാസ്ക് ഫോഴ്സ്
text_fieldsഡോ. ഹംസ, ഡോ. വി.ബി.എം. റിയാസ്, ഹസീനു റഷീദ്, നവാസ് കട്ടച്ചിറ, നാസിയ കുന്നുമ്മേൽ
ദമ്മാം: ഇന്റർനാഷനൽ അസോസിയേഷൻ ഫോർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് (ഐ.എ.ജി.സി)യുടെ പുതിയ ഓർഗനൈസേഷനൽ ടാസ്ക് ഫോഴ്സ് നിലവിൽ വന്നു. ഗ്ലോബൽ ബേർഡ് ഓഫ് ഗവർണനൻസ്, പ്രിവിലേജ് മെമ്പേഴ്സ്, ഓവർസീസ് കമ്മിറ്റി, നാഷനൽ കമ്മിറ്റി, പ്രൊവിഷ്യൽ ലീഡേഴ്സ്, സ്റ്റേറ്റ് കമ്മിറ്റി, സോണൽ സെക്രട്ടറിയേറ്റ്, സോണൽ കോഓഡിനേറ്റേഴ്സ്, ലീഗൽ അവയർനസ് സെൽ, ഹെൽത്ത് അവയർനെസ് സെൽ, വുമൺ എൻപവർമെന്റ് സെൽ, യൂത്ത് എംപവർമെന്റ് സെൽ, സ്റ്റുഡന്റ്സ് എംപവർമെന്റ് സെൽ, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ സെൽ എന്നീ കമ്മിറ്റികളാണ് നിലവിൽ വന്നത്.
ഗേബൽ ബേർഡ് ഓഫ് ഗവർണനൻസ് ആയി ഡോ. ജനിൻ ക്രാഫ്റ്റ്, മാർട്ടിൻ ചെറുമടത്തിൽ (കാനഡ), ഡോ. ഹിംദി (ഫ്രാൻസ്), ഡോ. വാൻഡുക്ക് (സൗത്ത് കൊറിയ), ഡോ. മുസമ്മിൽ ജുസോ (മലേഷ്യ), ഡോ. വി.ബി.എം. റിയാസ് (ഇന്ത്യ), പ്രഫ. ഡോ. ഹംസ, നാസിയ കുന്നുമ്മേൽ (സൗദി അറേബ്യ), ഡോ. റോബിൻ അഗസ്റ്റിൻ (സ്വീഡൻ), അസ്മ മുഹമ്മദ് (ബഹ്റൈൻ), ഡോ. റബാബ് റംദാൻ (ഈജിപ്ത്), അഡ്വ. അബ്ദു റഹിം കുന്നുമ്മേൽ (ഖത്തർ), നീതു ജോസഫ് (യു.കെ) എന്നിവരെ തെരഞ്ഞെടുത്തു.
ഓവർസീസ് കമ്മിറ്റിയിൽ ഡോ. ഹംസ (രക്ഷാധികാരി), നാസിയ കുന്നുമ്മേൽ (എക്സി. ഡയറക്ടർ), അഡ്വ. അബ്ദു റഹിം കുന്നുമ്മേൽ (ലീഗൽ അഡ്വൈസർ) ആയും തെരഞ്ഞെടുക്കപ്പെട്ടു.
വിവിധ വകുപ്പുകളിലേക്ക് നീനു ജോസഫ്, ഡോ. റോബിൻ അഗസ്റ്റിൻ, ജറിൻ ലിസ് ഈപ്പൻ, മുഹമ്മദ് സഫ്വാൻ, ഹസീനു റഷീദ്, സി.എച്ച്. ഷഹന, നവാസ് കട്ടച്ചിറ, ഫാത്തിമ റഹിയാനത്ത്, റഷീദ് ബഹറിൻ, ഡോ. യാസ്മിൻ അർഷാദ് ഒമാൻ, സഫ യാസ്മിൻ കുവൈത്ത്, ആയിഷ മഅറൂഫ്, ഫാത്തിമ റുക്സാന ഒമാൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് ഐ.എ.ജി.സി. വിവിധതരം കൗസിലിങ്, ക്ലാസ്സുകൾ, ഗൈഡൻസ് എന്നിവയാണ് മുഖ്യമായും കൈകാര്യം ചെയ്യുന്നത്. ഓൺലൈനായും ഓഫ് ലൈനായും സംഘടനയുടെ സേവനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് https://iagc.online, +966 565812376.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

