പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ
text_fieldsപ്രവാസി വെൽഫെയർ സൗദി വെസ്റ്റേൺ പ്രൊവിൻസ് പ്രധാന ഭാരവാഹികൾ. ഇടത്തുനിന്ന്: റഹീം ഒതുക്കുങ്ങൽ (പ്രസിഡന്റ്), അഷ്റഫ് പാപ്പിനിശ്ശേരി (ജനറൽ സെക്രട്ടറി), നൗഷാദ് പയ്യന്നൂർ (ട്രഷറർ)
ജിദ്ദ: പ്രവാസി വെൽഫെയർ സൗദി അറേബ്യ വെസ്റ്റേൺ പ്രൊവിൻസ് 2025-26 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വെസ്റ്റേൺ പ്രൊവിൻസിലെ മുഴുവൻ ഏരിയ, റീജനൽ തലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രൊവിൻസ് കൗൺസിലാണ് മുഴുവൻ ഭാരവാഹികളെയും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുത്തത്. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികൾ: റഹീം ഒതുക്കുങ്ങൽ (പ്രസിഡന്റ്), അഷ്റഫ് പാപ്പിനിശ്ശേരി (ജനറൽ സെക്രട്ടറി), നൗഷാദ് പയ്യന്നൂർ (ട്രഷറർ), ബഷീർ ചുള്ളിയൻ, സലീഖത്ത് ഷിജു (വൈസ് പ്രസിഡന്റ്), യൂസുഫ് പരപ്പൻ, അബ്ദുസുബ്ഹാൻ പറളി, സുഹ്റ ബഷീർ (സെക്രട്ടറി). സൗദി നാഷനൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായി സി.എച്ച്. ബഷീർ, ഉമർ പാലോട്, മുഹ്സിൻ ആറ്റശ്ശേരി എന്നിവരെയും തിരഞ്ഞെടുത്തു

