പി.വി അബ്ദുൽ വഹാബ് എം.പിയുമായി നിയോ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി
text_fieldsജിദ്ദയിലെത്തിയ പി.വി അബ്ദുൽ വഹാബ് എം.പിയുമായി
നിയോ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തിയപ്പോൾ
ജിദ്ദ: ഹൃസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ പി.വി അബ്ദുൽ വഹാബ് എം.പിയുമായി നിയോ ജിദ്ദ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. നിയോ പ്രസിഡന്റ് സുബൈർ വട്ടോളിയുടെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചയായി. എസ്.ഐ.ആർ സംബന്ധിച്ച വെല്ലുവിളികൾ, പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കാനുള്ള ആവശ്യം, സീസൺ കാലത്ത് വിമാന ടിക്കറ്റ് നിരക്കുകളുടെ അമിത വർധന തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ചകൾക്ക് ഊന്നൽ നൽകിയതെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രവാസികളുടെ പ്രശ്നങ്ങൾ പരിഗണിച്ച് കേന്ദ്ര, സംസ്ഥാന സർക്കാറുകളുമായുള്ള ഇടപെടൽ ശക്തമാക്കണമെന്ന അഭ്യർഥനയും ഭാരവാഹികൾ എം.പിയോടു ഉന്നയിച്ചു. പ്രവാസി സമൂഹത്തിന്റെ നന്മക്കായി തനിക്ക് കഴിയുന്ന എല്ലാ പിന്തുണയും ഉറപ്പുനൽകുന്നതായി അബ്ദുൽ വഹാബ് എം.പി വ്യക്തമാക്കി. പ്രവാസികളുടെ സമൂഹിക ഉയർച്ചക്കും വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തനങ്ങൾക്കും നിയോ നടത്തുന്ന പ്രവർത്തനങ്ങളെ എം.പി അഭിനന്ദിച്ചു. സംഘടനയുടെ ഭാവി പദ്ധതികളും പ്രവാസി ക്ഷേമനടപടികളും സംബന്ധിച്ച് വിശദമായ അവതരണവും ഈ അവസരത്തിൽ നടന്നു. ഭാരവാഹികളായ അനസ് നിലമ്പൂർ, ട്രഷറർ ജലീൽ മൂത്തേടം, മുഖ്യ രക്ഷാധികാരി ഇണ്ണി, മുൻ ട്രഷറർ സൈഫു വാഴയിൽ, നിസ്നു ഹുസ്സൈൻ ചുള്ളിയോട്, ഫസലു മുത്തേടം, സൽമാൻ വഴിക്കടവ്, റാഫി വഴിക്കടവ്, ജംഷി മുത്തേടം എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

