വെസ്കോസക്ക് പുതിയ നേതൃത്വം
text_fieldsവെസ്കോസ മലയാളി അസോസിയേഷൻ യോഗത്തിൽ പങ്കെടുത്ത ഭാരവാഹികൾ
ദമ്മാം: വെസ്കോസ മലയാളി അസോസിയേഷന് പുതിയ നേതൃത്വം. വാർഷിക യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് കെ.പി. പ്രിജി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സന്തോഷിന്റെ നേതൃത്വത്തിൽ 2023-2024 കാലത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു.
സി.വി. രാജേഷ് (പ്രസി.), സദര്‍ സുലൈമാന്‍ (വൈ. പ്രസി.), ഗിരിഷ് കുമാർ (ജന. സെക്ര.), ഷാജി കുമാർ (സെക്ര.), കെ.യു. സാജു (ട്രഷ.), സാംസൺ പ്രിൻസ്, ജോഷി ജോർജ്, പി.ജെ. ബർജീസ് മുനവർ, സജീവ് കുമാർ, നജിം (എക്സിക്യൂട്ടിവ് അംഗങ്ങൾ) തിരഞ്ഞെടുത്തു. ഈ വർഷത്തെ ഓഡിറ്ററായി സുരേഷിനെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടിവ് കമ്മിറ്റി കെ.പി. പ്രിജിയാണ് രക്ഷാധികാരി. യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് നാഗേന്ദ്രനും വരവുചെലവ് കണക്കുകൾ ശ്യാംകുമാറും ഓഡിറ്റ് റിപ്പോർട്ട് കെ.യു. സാജുവും അവതരിപ്പിച്ചു. ഷാജികുമാർ സ്വാഗതവും ഗിരീഷ് നന്ദിയും പറഞ്ഞു.
കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനം അവശത അനുഭവിച്ച കുടുംബങ്ങൾക്ക് ആശ്വാസം നല്കുന്നതായിരുന്നെന്ന് ഭാരവാഹികൾ വാർത്തക്കുറിപ്പിൽ പറഞ്ഞു. തുടര്‍ന്നും ജീവകാരുണ്യ മേഖലയില്‍ കൂടുതൽ പ്രവര്‍ത്തിക്കാനാണ് ലക്ഷ്യം. അവശത അനുഭവിക്കുന്ന രോഗികള്‍ക്ക് ഓരോ മാസവും ചികിത്സസഹായം നല്കിവരുന്നു. അംഗങ്ങളില്‍ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിവന്ന ലൈബ്രറി പ്രവർത്തനം കൂടുതൽ പുസ്തകങ്ങൾ ഉൾപ്പെടുത്തി വിപുലീകരിക്കും. കനിവ് പദ്ധതിയിലൂടെ കേരളത്തിലെ ആരോഗ്യ മേഖലയിലും അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർക്കും സഹായം നൽകി. കൂടുതൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

