വണ്ടൂർ മണ്ഡലം കെ.എം.സി.സിക്ക് പുതിയ ഭാരവാഹികൾ
text_fieldsജാഫർ കാളികാവ് (ചെയർ), സഫീർ ഖാൻ കരുവാരകുണ്ട്
(പ്രസി), ഷാഫി തുവ്വൂർ (ജന. സെക്ര), മുജീബ് കാളികാവ് (ട്രഷ)
റിയാദ്: കെ.എം.സി.സി വണ്ടൂർ മണ്ഡലം കമ്മിറ്റിയുടെ 2022-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബത്ഹയിലെ അപ്പോളോ ഡിമോറോ മിനിഹാളിൽ നടന്ന വാർഷിക കൗൺസിൽ മീറ്റ് കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡൻറ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് സഫീർ കരുവാരകുണ്ട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാഫി തുവ്വൂർ പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. കാരുണ്യപ്രവർത്തനങ്ങളും വിവിധ സാംസ്കാരിക പരിപാടികളും മണ്ഡലത്തിെൻറ കീഴിൽ നടത്താൻ കഴിഞ്ഞതായി റിപ്പോർട്ടിൽ പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട ഭാരവാഹി തെരഞ്ഞെടുപ്പിൽ നിരീക്ഷകനായി. അബുട്ടി തുവ്വൂർ ഖിറാഅത്ത് നിർവഹിച്ചു. ജാഫർ ഏമാടൻ കാളികാവ് സ്വാഗതവും മുജീബ് കാളികാവ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ജാഫർ കാളികാവ് (ചെയർ), സഫീർ ഖാൻ കരുവാരകുണ്ട് (പ്രസി), ഷാഫി തുവ്വൂർ (ജന. സെക്ര), മുജീബ് കാളികാവ് (ട്രഷ), സുഹൈൽ മാട്ടുമ്മൽ, അബ്ദുൽ നാസർ മമ്പാട്, റഷീദ് ചോക്കാട്, അബുട്ടി തുവ്വൂർ (വൈ. പ്രസി), നിസാർ മാനു മമ്പാട്, അബ്ദുൽ ബാരി കാളികാവ്, അബ്ദുൽ കലാം മാട്ടുമ്മൽ, മുഹമ്മദലി ചോക്കാട് (ജോ. സെക്ര).

