തളിക്കുളം മഹല്ല് സൗദി കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ
text_fieldsമുഹമ്മദ് പതിയാപറമ്പത്ത് (പ്രസി.), മുഹമ്മദ് ഷമീർ ദമ്മാം (സെക്ര.), ആമിർ നാസർ റിയാദ് (ട്രഷ.)
ജുബൈൽ: തളിക്കുളം മഹല്ല് സൗദി കൂട്ടായ്മ 2025-27 പ്രവർത്തന കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരി സത്താർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി അഡ്വ. ഇസ്മാഈൽ (ദമ്മാം), പ്രസിഡൻറ് ആരിഫ് (റിയാദ്), എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പടെയുള്ളവർ പങ്കെടുത്തു.
കഴിഞ്ഞകാലത്തിലെ പ്രവർത്തനങ്ങളെ കുറിച്ച് പ്രസിഡൻറ് മുഹമ്മദ് ആരിഫ് റിയാദ് സംസാരിച്ചു. തുടർന്നുള്ള ചർച്ചയിൽ 2025-27 പ്രവർത്തന വർഷക്കാലത്തെ കമ്മിറ്റി രൂപവത്കരിച്ചു. അബ്ദുൽ സത്താർ മക്ക, അഡ്വ. മുഹമ്മദ് ഇസ്മാഈൽ ദമ്മാം (രക്ഷാധികാരികൾ), മുഹമ്മദ് പതിയാപറമ്പത്ത് റിയാദ് (പ്രസി.), മുഹമ്മദ് ഷമീർ ദമ്മാം (സെക്ര.), ആമിർ നാസർ റിയാദ് (ട്രഷ.), അബ്ദുൽ സത്താർ സംഷാദ് ജിദ്ദ, സഗീർ ഖത്വീഫ് (വൈ. പ്രസി.), മുബാറക്ക് റിയാദ്, അബ്ദുൽ ബഷീർ മൂസ ജിദ്ദ (ജോ. സെക്ര.), മുഹമ്മദ് അലി ഖഫ്ജി (മീഡിയ), മുഹമ്മദ് ആരിഫ് റിയാദ്, കെ.എ. സുധീർ റിയാദ്, അഷ്റഫ് അലി പാടൂരാൻ അറാർ, ഷജീർ കല്ലിപ്പറമ്പിൽ ഖോബാർ, ഹസ്സൻ ദമ്മാം (എക്സികുട്ടിവ് അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

