‘സാസ’ക്ക് പുതിയ ഭാരവാഹികൾ ക്രിക്കറ്റ് ടൂർണമെൻറുകൾ ജൂലൈയിലും നവംബറിലും
text_fieldsവിമോദ് മോഹനൻ (പ്രസി.), സുധീർ (ജന. സെക്ര.), നിഷാൻ (ട്രഷ.)
ദമ്മാം: സൗദി ആലപ്പി സ്പോർട്സ് അസോസിയേഷൻ (സാസ) വാർഷിക ജനറൽബോഡി യോഗം ദമ്മാം തറവാട് റെസ്റ്റോറൻറിൽ വെച്ച് നടന്നു. നവാസ് ജലീൽ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻറ് അവിനാശ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി ടി.എം. സിയാദ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഗിരീഷ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിയാസ് ഷാഫി ചടങ്ങിൽ ആശംസകൾ നേർന്നു.
യോഗത്തിൽ സംഘടനയുടെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. വിമോദ് മോഹനൻ (പ്രസി.), സുധീർ (ജന. സെക്ര.), നിഷാൻ (ട്രഷ.), ജിൻസ് മോൻ (വൈ. പ്രസി.), റിയാസ് ഷാഫി (ജോ. സെക്ര.), സജീർ (ജോ. ട്രഷ.), ഷിബിൻ (സ്പോർട്സ് കൺ.), ബാലു, ഗിരീഷ് (ജോ. സ്പോർട്സ് കൺ.), ടി.എം. സിയാദ് (മീഡിയ കൺ.), സാദിഖ് (ഐ.ടി. കൺ.) എന്നിവരാണ് പ്രധാന ഭാരവാഹികൾ. യാസർ അറഫാത്ത്, അവിനാശ് എന്നിവരാണ് പുതിയ രക്ഷാധികാരികൾ.
വരും മാസങ്ങളിൽ വിപുലമായ കായിക മത്സരങ്ങൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. സാസയുടെ നേതൃത്വത്തിൽ മിനി പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് ജൂലൈ രണ്ടിനും, എ.പി.എൽ സീസൺ 7 ക്രിക്കറ്റ് ടൂർണമെൻറ് നവംബർ 12, 13 തീയതികളിലും ദമ്മാം ഗൂഖ ഫ്ലഡ്ലൈറ്റ് ഗ്രൗണ്ടിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

