പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
text_fieldsഅബ്ദുറഹീം തിരൂർക്കാട് (പ്രസി.), ബിജു പൂതക്കുളം (ജന. സെക്ര.), അയ്മൻ സഈദ് (ട്രഷ.)
ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റി 2023-24 കാലത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജി.സി.സി രാജ്യങ്ങളിലെ ഘടകങ്ങളുടെ പേര് ഏകീകരിച്ചതിനുശേഷം നടന്ന ആദ്യ ഭാരവാഹി തെരഞ്ഞെടുപ്പാണിത്. അബ്ദുറഹീം തിരൂർക്കാട് (പ്രസി.), ബിജു പൂതക്കുളം (ജന. സെക്ര.), അയ്മൻ സഈദ് (ട്രഷ.), ജംഷാദലി കണ്ണൂർ, അനീസ മെഹബൂബ് (വൈ. പ്രസി.), റഊഫ് ചാവക്കാട്, തൻസീം കണ്ണൂർ (സംഘടന സെക്രട്ടറിമാർ), ഫൈസൽ കുറ്റ്യാടി (പബ്ലിക് റിലേഷൻ), അമീൻ വി. ചൂനൂർ (മീഡിയ), ഷബീർ ചാത്തമംഗലം, മുഹ്സിൻ ആറ്റശ്ശേരി, സമീഉല്ല കൊടുങ്ങല്ലൂർ, ജമാൽ കൊടിയത്തൂർ, ഷക്കീർ ബിലാവിനകത്ത്, ആഷിഫ് കൊല്ലം, ജമാൽ പയ്യന്നൂർ, നാസർ വെള്ളിയത്ത്, ഷരീഫ് കൊച്ചി, സലീം കണ്ണൂർ, ഹാരിസ് കൊച്ചി, അൻവർ സാദത്ത്, അബ്ദുല്ല സൈഫുദ്ദീൻ, സുനില സലിം, ഫാത്തിമ ഹാഷിം, സജന സക്കീർ എന്നിവരടങ്ങിയ 25 അംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുത്തത്. കിഴക്കൻ പ്രവിശ്യ ആക്ടിങ് പ്രസിഡൻറ് സിറാജ് തലശ്ശേരി, ജനറൽ സെക്രട്ടറി അൻവർ സലീം എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.