മാനന്തവാടി മണ്ഡലം കെ.എം.സി.സിക്ക് പുതിയ ഭാരവാഹികൾ
text_fieldsനാസർ കുഴിനിലം (ചെയർ.), മനാഫ് കാട്ടിക്കുളം (പ്രസി.), ഷഫീർ വെള്ളമുണ്ട (ജന. സെക്ര.), ഇസ്മാഈൽ ഇരുമ്പൻ (ട്രഷ.)
റിയാദ്: സൗദി നാഷനൽ കമ്മിറ്റിയുടെ മെംബർഷിപ് അടിസ്ഥാനത്തിൽ റിയാദ് കെ.എം.സി.സി മാനന്തവാടി മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു. ബത്ഹ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഉസ്മാൻ അലി പാലത്തിങ്ങൽ റിട്ടേണിങ് ഓഫിസറായും ഷാഹിദ്, ഷറഫ് കുമ്പളാട് എന്നിവർ നിരീക്ഷകരായും ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നു.
നാസർ കുഴിനിലം (ചെയർ.), മനാഫ് കാട്ടിക്കുളം (പ്രസി.), ഷഫീർ വെള്ളമുണ്ട (ജന. സെക്ര.), ഇസ്മാഈൽ ഇരുമ്പൻ (ട്രഷ.), നാസർ കോമ്പി, ബഷീർ ആറുവാൾ, സക്കീർ, മുജീബ് കൊച്ച, അലി നങ്ങാറത് (വൈസ് പ്രസി.), അബ്ദുസ്സലാം, അബ്ദുൽ മജീദ്, മുസ്തഫ പുലിക്കാട്, മുജീബ്, നൗഷാദ് (സെക്ര.) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
യോഗത്തിൽ മനാഫ് കാട്ടിക്കുളം അധ്യക്ഷത വഹിച്ചു.
പി.സി. അലി കോളഗപ്പാറ സംസാരിച്ചു. മജീദ് ദാരിമി ഖിറാഅത്ത് നിർവഹിച്ചു. ഇസ്മാഈൽ സ്വാഗതവും ഹാഷിം റജബ് കാർഗോ നന്ദിയും പറഞ്ഞു.

