മലപ്പുറം ജില്ല പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികൾ
text_fieldsഫൈസൽ തമ്പലക്കോടൻ (പ്രസി), സഫീർ തലാപ്പിൽ (സെക്ര), അബ്ദുൽ കരീം ഒളവട്ടൂർ (ട്രഷ)
റിയാദ്: മലപ്പുറം ജില്ലക്കാരുടെ റിയാദിലെ കൂട്ടായ്മയായ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (മിഅ) അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം കഴിഞ്ഞ രണ്ടുവർഷം വളരെ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്തിയതായി വിലയിരുത്തി. കഴിഞ്ഞ ഭരണസമിതി കാലയളവിലെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു. 20ഓളം വ്യത്യസ്ത പരിപാടികളുമായി റിയാദ് സമൂഹത്തിൽ മുൻനിരയിലുള്ള സംഘടനയായി മാറിയ മിഅയുടെ പ്രവർത്തനങ്ങൾ വേറിട്ടതായിരുന്നുവെന്ന് പുതിയ രക്ഷാധികാരിയായി തിരഞ്ഞെടുക്കപ്പെട്ട സിദ്ദീഖ് കല്ലുപറമ്പൻ അഭിപ്രായപ്പെട്ടു.
ഭാരവാഹികൾ: ഫൈസൽ തമ്പലക്കോടൻ (പ്രസി.), സഫീർ തലാപ്പിൽ (സെക്ര), അബ്ദുൽ കരീം ഒളവട്ടൂർ (ട്രഷ.), ശിഹാബുദ്ദീൻ എ.പി കരുവാരക്കുണ്ട് (ചീഫ് കോഓഡിനേറ്റർ), ഉമറലി അക്‌ബർ, രഞ്ജു (വൈ. പ്രസി.), ഷമീർ കല്ലിങ്ങൽ, വിനീഷ് ഒതായി (ജോ. സെക്ര.), നബീൽ പാണ്ടിയാട്, ഷബീർ ഒതായി (ജോ. ട്രഷ.), ഇ.പി. സഗീറലി, സൈഫുദ്ദീൻ വണ്ടൂർ, ടി.എം.എസ്. ഫൈസൽ (പ്രവാസി ക്ഷേമ കൺവീനർ), അബ്ദുൽ മജീദ്, നാസർ വലിയകത്ത്, കരീം കെ.ടി പെരിന്തൽമണ്ണ (കലാ സാംസ്‌കാരിക കൺവീനർ), അൻവർ സാദത്ത് വെട്ടം, ഹബീബ് റഹ്മാൻ ഐക്കരപ്പടി, മുക്താർ പൊന്നാനി (സ്പോർട്സ് കൺവീനർ), ബിന്യാമിൻ ബിൽറു (പി.ആർ.ഒ), സുനിൽ ബാബു എടവണ്ണ, നിസാം പൂളക്കൽ (മീഡിയ കൺവീനർ), അബ്ദുൽ റസാഖ്, സാക്കിർ മഞ്ചേരി, സി.പി. മുസ്തഫ, സിദ്ധിക്ക് തുവ്വൂർ, ടി.പി. ബഷീർ, അബൂബക്കർ, ജംഷാദ് തുവ്വൂർ, ഷറഫുദ്ദീൻ, ടി.വി.എസ്. സലാം, സലീം കളക്കര, സക്കീർ ദാനത്ത്, അബ്ദുല്ല വല്ലാഞ്ചിറ, അസൈനാർ ഒബയാർ, നാസർ കാരയിൽ, ഷൗക്കത്ത് കടമ്പോട്, സാദിഖ് വടപുറം, സലീം വാലില്ലാപ്പുഴ, അമീർ പട്ടണത്ത് (ഉപദേശകസമിതി). മലപ്പുറം ജില്ലയിലെ മറ്റു പ്രാദേശിക കൂട്ടായ്മകളിൽനിന്നുള്ള പ്രതിനിധികളായ വിനോദ് മഞ്ചേരി, സാലിഹ് മഞ്ചേരി, റഫീഖ് പെരിന്തൽമണ്ണ, വീരാൻകുട്ടി കൊണ്ടോട്ടി, മജീദ് ചോലയിൽ എന്നിവരെ ഉൾപ്പെടുത്തി 43 അംഗ പ്രവർത്തക സമിതിയും രൂപവത്കരിച്ചു. മാർച്ച് ഏഴിന് സമൂഹ നോമ്പുതുറ നടത്താൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

