Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകു​ട​ക് സു​ന്നി...

കു​ട​ക് സു​ന്നി വെ​ൽ​ഫെ​യ​ർ ജി.​സി.​സി സ​മി​തി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കു​ട​ക് സു​ന്നി വെ​ൽ​ഫെ​യ​ർ ജി.​സി.​സി സ​മി​തി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ജ​ലീ​ൽ നി​സാ​മി (പ്ര​സി.), ആ​ബി​ദ് ക​ണ്ട​ക്ക​ര (ജ​ന. സെ​ക്ര.),

ഇ​സ്മാ​ഈ​ൽ അ​യ്യ​ങ്കേ​രി (ഫി​നാ. സെ​ക്ര.)

ദ​മ്മാം: കു​ട​ക് സു​ന്നി വെ​ൽ​ഫെ​യ​ർ (കെ.​എ​സ്.​ഡ​ബ്ല്യു) ജി.​സി.​സി സ​മി​തി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ദ​മ്മാ​മി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗം സ​യ്യി​ദ് ആ​ബി​ദ് ത​ങ്ങ​ൾ (ഒ​മാ​ൻ) ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​വൈ​ത്തി​ൽ നി​ന്നു​ള്ള ബ​ഷീ​ർ സ​ഖാ​ഫി​യു​ടെ പ്രാ​ർ​ത്ഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​ർ ഹാ​ജി (യു.​എ.​ഇ) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​ന​യു​ടെ ക​ഴി​ഞ്ഞ​കാ​ല പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ യോ​ഗം ഭാ​വി പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ക​യും 2026-2028 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി​യെ ഏ​ക​ക​ണ്ഠ​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു.

പു​തി​യ അ​ഡ്വൈ​സ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി അ​ബൂ​ബ​ക്ക​ർ ഹാ​ജി​യെ​യും (യു.​എ.​ഇ) അം​ഗ​ങ്ങ​ളാ​യി സ​യ്യി​ദ് ആ​ബി​ദ് ത​ങ്ങ​ൾ (ഒ​മാ​ൻ), അ​ലി മു​സ്‌​ലി​യാ​ർ (ബ​ഹ്റൈ​ൻ), ഹാ​ഫി​ള് ഉ​മ​ർ സ​ഖാ​ഫി (ഖ​ത്ത​ർ), ഉ​സ്മാ​ൻ ഹാ​ജി (യു.​എ.​ഇ) എ​ന്നി​വ​രെ​യും നി​ശ്ച​യി​ച്ചു. പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളാ​യി ജ​ലീ​ൽ നി​സാ​മി (യു.​എ.​ഇ, പ്ര​സി.), ആ​ബി​ദ് ക​ണ്ട​ക്ക​ര (സൗ​ദി, ജ​ന. സെ​ക്ര.), ഇ​സ്മാ​ഈ​ൽ അ​യ്യ​ങ്കേ​രി (കു​വൈ​ത്ത്, ഫി​നാ. സെ​ക്ര.) എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു. ഉ​മ​ർ സ​ഖാ​ഫി (ഒ​മാ​ൻ), ഇ​സ്മാ​ഈ​ൽ ഹാ​ജി (യു.​എ.​ഇ), മു​സ്ത​ഫ ക​ട​ങ്ക (സൗ​ദി) എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ർ. സി​ദ്ദി​ഖ് സു​ഹ​രി (യു.​എ.​ഇ), ഹാ​രി​സ് (ഖ​ത്ത​ർ), റി​യാ​സ് (യു.​എ.​ഇ) എ​ന്നി​വ​രെ സെ​ക്ര​ട്ട​റി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു. കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളാ​യി ഹം​സ മു​സ്ലി​യാ​ർ, ഖാ​സിം സ​ഖാ​ഫി, റ​ഫീ​ഖ്, ഷം​സു​ദ്ദി​ൻ (എ​ല്ലാ​വ​രും സൗ​ദി), ബ​ഷീ​ർ സ​ഖാ​ഫി, ഹ​നീ​ഫ (കു​വൈ​ത്ത്), യൂ​സു​ഫ് സ​ഖാ​ഫി, അ​ബ്ബാ​സ് സ​ഖാ​ഫി (ഖ​ത്ത​ർ), ന​ജീ​ബ് ക​ട​ങ്ക, ഇ​സ്മാ​ഈ​ൽ (യു.​എ.​ഇ), അ​റ​ഫാ​ത്ത് കൊ​ട​ക് എ​ന്നി​വ​രെ​യും നി​ശ്ച​യി​ച്ചു. കൂ​ർ​ഗ് ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ സാ​ര​ഥി​ക​ളാ​യ ഉ​സ്താ​ദ് അ​ഷ്‌​റ​ഫ് അ​ഹ്സ​നി​യും സി.​പി. മ​ജീ​ദ് മു​സ്‌​ലി​യാ​രും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഇ​സ്മാ​യി​ൽ അ​യ്യ​ങ്കേ​രി സ്വാ​ഗ​ത​വും ആ​ബി​ദ് ക​ണ്ട​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New office bearersGCC CommitteeKudak Sunni Welfare
News Summary - New office bearers for Kutak Sunni Welfare GCC Committee
Next Story