കെ.എം.സി.സി ബൈഷ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
text_fieldsജമാൽ കമ്പിൽ (ചെയ.) മുജീബ് അമ്പലഞ്ചേരി (വൈ. ചെയ.) റഫീഖ് വള്ളിക്കുന്ന് (ജന. സെക്ര.) കെ.ടി ഫിറോസ് മൂന്നിയൂർ (ട്രഷ.)
ജിസാൻ: കെ.എം.സി.സി ബൈഷ് കമ്മിറ്റിയുടെ വർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി യോഗം ഉദ്ഘാടനം ചെയ്തു. മുജീബ് അമ്പലഞ്ചേരി അധ്യക്ഷത വഹിച്ചു.
നാസർ ഇരുമ്പുഴി മുഖ്യ പ്രഭാഷണം നടത്തി. ശമീൽ മുഹമ്മദ് മുൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ബഷീർ ആക്കോട് സിറാജ് പുല്ലൂരംപാറ ആശംസ നേർന്നു. ജമാൽ കമ്പിൽ സ്വാഗതവും റഫീഖ് നന്ദിയും പറഞ്ഞു. അഷ്റഫ് ഫൈസി ആനക്കയം നേതൃത്വം നൽകി. ഹാരിസ് കല്ലായിയുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. പുതിയ ഭാരവാഹികൾ: ജമാൽ കമ്പിൽ (ചെയർമാൻ), മുജീബ് അമ്പലഞ്ചേരി (വൈസ് ചെയർമാൻ), പി.ടി. അയ്യൂബ് (പ്രസിഡന്റ്), റഫീഖ് വള്ളിക്കുന്ന് (ജനറൽ സെക്രട്ടറി), അഷ്റഫ് ഫൈസി ആനക്കയം (ഓർഗ. സെക്രട്ടറി), കെ.ടി. ഫിറോസ് മൂന്നിയൂർ (ട്രഷറർ), സി.എം. നൗഫൽ, ഹൈദർ പുളിങ്ങോം, ഹസ്സൈൻ ഒളകര, സലാം പാണക്കാട്, ഷമീൽ മുഹമ്മദ് വലമ്പൂർ, ഹനീഫ മോങ്ങം (വൈസ് പ്രസിഡൻറുമാർ), നിസാർ കണ്ണൂർ, ഷരീഫ് ചുള്ളിയൻ, അബ്ദുൽ ജലീൽ പുളിക്കൽ, സലീം, ഫൈസൽ കളളിയൻ, ഷാഫി തിരൂരങ്ങാടി (സെക്രട്ടറി).

