കണ്ണൂർ ജില്ല കെ.എം.എം.സി കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
text_fieldsകെ.എം.എം.സി ജിദ്ദ കണ്ണൂർ ജില്ല കമ്മിറ്റി ജനറൽ ബോഡി യോഗം അഹ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.എം.സി ജിദ്ദ കണ്ണൂർ ജില്ല കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗം കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരി ലോകത്തെ മുഴുവൻ മനുഷ്യരുടെയും ജീവിതവും ജീവനും പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ പ്രവാസ ലോകത്തും നാട്ടിലുമുള്ള പ്രവാസികൾ ആഹാരത്തിനു പോലും ബുദ്ധിമുട്ടിയപ്പോൾ കിറ്റുകളും മറ്റും നൽകി അവർക്കു ആശ്വാസമായത് കെ.എം.സി.സി ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണൂർ ജില്ല കെ.എം.എം.സി കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എം.സി.എ. ഖാദർ അധ്യക്ഷത വഹിച്ചു. റസാഖ് ഇരിക്കൂർ സാമ്പത്തിക, പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജിദ്ദ സെൻട്രൽ കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ഉമ്മർ അരിപ്പാമ്പ്ര, ഡോ. അബൂബക്കർ കടവത്തൂർ എന്നിവർ സംസാരിച്ചു.
കെ.എം.എം.സി ജിദ്ദ കണ്ണൂർ ജില്ല കമ്മിറ്റി പുതിയ ഭാരവാഹികൾ
സിറാജ് കണ്ണവം സ്വാഗതവും റഫീഖ് സിറ്റി നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികൾ: അബ്ദുറഹിമാൻ വായാട് (പ്രസി.), സക്കരിയ ആറളം (ജന. സെക്ര.), സി.പി. കരീം (ട്രഷ.), നൗഷാദ് ചപ്പാരപ്പടവ്, മുനീർ കമ്പിൽ, റഷീദ് വട്ടിപ്രം, ആരിഫ് അണിയാരം (വൈസ് പ്രസി.), എ.പി. റസാഖ് ഇരിക്കൂർ (ഓർഗ. സെക്ര.), സൈത് മങ്കടവ്, ബഷീർ നെടുവോട്, നഷ്രിഫ് മാഹി, ഫിറോസ് ചാലാട്, എസ്.പി. സാദിഖ് (സെക്ര.) റഫീഖ് സിറ്റി (ഉപ. സമിതി ചെയർ.), ഡോ. അബൂബക്കർ കടവത്തൂർ, അബ്ദുള്ള പാലേരി, ഉമ്മർ അരിപ്പാമ്പ്ര, സിറാജ് കണ്ണവം, എം.സി.എ. ഖാദർ, റസാഖ് വള്ളിത്തോട്, ഹൈദർ പുളിങ്ങോം (സെക്രട്ടേറിയറ്റ് അംഗങ്ങൾ), കെ.പി. സലിം (വെൽഫെയർ വിങ് ചെയർമാൻ).
അനുസ്മരണ പരിപാടി
ജിദ്ദ: അഞ്ച് വർഷം മുമ്പ് മരിച്ച ഇ. അഹമ്മദിനെയും കഴിഞ്ഞ ദിവസം നിര്യാതരായ മുൻ എം.എസ്.എഫ് പ്രസിഡന്റും കോഴിക്കോട് ജില്ല മുസ്ലിം ലീഗ് നേതാവുമായ പി. ശാദുലി, മുൻ എം.എൽ.എ എ. യൂനുസ് കുഞ്ഞു എന്നിവരെയും കുറിച്ച് കെ.എം.സി.സി ജിദ്ദ കണ്ണൂർ ജില്ല കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ജില്ല ആക്ടിങ് പ്രസിഡന്റ് എം.സി. ഖാദർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. അബൂബക്കർ, ഉമ്മർ അരിപ്പാമ്പ്ര, റഫീഖ് സിറ്റി തുടങ്ങിയവർ സംസാരിച്ചു. സിറാജ് കണ്ണവം സ്വാഗതവും എ.പി. അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

