ജുബൈൽ മലയാളി സമാജത്തിന് പുതിയ ഭാരവാഹികൾ
text_fieldsബൈജു അഞ്ചൽ (പ്രസി.), സന്തോഷ് ചക്കിങ്കൽ (ജന. സെക്ര.), സുമോദ് മോഹൻ (ട്രഷ.) രാജേഷ് കായംകുളം (ഹെൽപ് ഡെസ്ക്)
ജുബൈൽ: ജുബൈൽ മലയാളി സമാജം പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ മുഖ്യ രക്ഷാധികാരികളായ മൂസ അറക്കൽ, നാസ്സറുദീൻ പുനലൂർ, സമാജം സ്ഥാപകൻ തോമസ് മാത്യു മാമുടൻ എന്നിവരുടെ നേതൃത്വത്തിലാണ് സമാജം പുനഃസംഘടിപ്പിച്ചത്.
പുതിയ ഭാരവാഹികളായി തോമസ് മാത്യു മാമുടൻ (ചെയ.), മൂസ അറക്കൽ, ഷാജഹാൻ ഖുൽഫി, നാസ്സറുദീൻ പുനലൂർ (രക്ഷാധി.), ബൈജു അഞ്ചൽ (പ്രസി.), സന്തോഷ് ചക്കിങ്കൽ (ജന. സെക്ര.), സുമോദ് മോഹൻ (ട്രഷ.), എബി ജോൺ ചെറുവക്കൽ, നിസാർ ഇബ്രാഹിം, എൻ.പി. റിയാസ് (വൈ. പ്രസി.), ഷഫീഖ് താനൂർ, കുമാർ, ബെൻസൺ സി. സാമുവൽ (ജോ. സെക്ര.), മുബാറക്ക് ഷാജഹാൻ, അജ്മൽ സാബു, ഗിരീഷ് കുമാർ (കൾച്ചറൽ സെക്ര.), ഇല്യാസ്, ഷജീർ തച്ചൻപ്പാറ (സ്പോർട്സ് സെക്ര.), രാജേഷ് കായംകുളം (ഹെൽപ് ഡെസ്ക് കൺവീനർ), ജോസഫ് മാത്യു മാമുടൻ (ലീഗൽ അഡ്വൈസർ), ഷഫീഖ് താനൂർ, നവീൻ കോതേരി (മീഡിയ ഇൻചാർജ്) എന്നിവരാണ് ഭാരവാഹികൾ.
സമാജം കമ്മിറ്റി അംഗങ്ങളും വനിതാ വിങ് അംഗങ്ങളായ ആശ ബൈജു, നീതു രാജേഷ്, സിനി സന്തോഷ്, ശാലിനി ദീപേഷ്, എൽസി ജോയ്സ്, ഫാരിത ഹാരിസ് എന്നിവരും തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. പുതിയ കമ്മിറ്റി അംഗങ്ങൾ ഔദ്യോഗികമായി ചുമതല ഏറ്റെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

