ജിദ്ദ വടക്കാങ്ങര മഹല്ല് കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ
text_fieldsഇസ്മാഈൽ മാമ്പ്റ (ചെയർ.), ഇബ്നു ഷെരീഫ് മംഗലശ്ശേരി (പ്രസി.), എം.വി. ഇഖ്ബാൽ (ജന. സെക്ര.), കുഞ്ഞി മുഹമ്മദ്
അറക്കൽ (ട്രഷ.)
ജിദ്ദ: ജിദ്ദ വടക്കാങ്ങര മഹല്ല് കൂട്ടായ്മക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഷറഫിയ മഹബ്ബ സ്ക്വയർ വില്ലയിൽ നടന്ന ജനറൽബോഡി യോഗത്തിൽ മലപ്പുറം വടക്കാങ്ങര മഹല്ലിലെ ആളുകൾ പങ്കെടുത്തു.
കുഞ്ഞിമുഹമ്മദ് അറക്കൽ പരിപാടിയിൽ അധ്യക്ഷതവഹിച്ചു. ഇബ്നു ഷരീഫ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. വടക്കാങ്ങര മഹല്ല് കമ്മിറ്റിയുടെ കീഴിൽ കഴിഞ്ഞ വർഷങ്ങളിൽ പ്രവാസ ലോകത്ത് നിന്നും സുമനസ്സുകളുടെ സഹായം കൊണ്ട് നടത്തപ്പെട്ട ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അലി കരുവാട്ടിൽ ഖിറാഅത്ത് നടത്തി.
ജനറൽ സെക്രട്ടറി എം.വി. ഇക്ബാൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ശറഫുദ്ദീൻ അറക്കൽ, സലാഹുദ്ദീൻ തങ്കേയത്തിൽ എന്നിവർ നേർന്നു സംസാരിച്ചു. എം.വി. ഇക്ബാൽ സ്വാഗതവും റഊഫ് തങ്കേയത്തിൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഇസ്മാഈൽ മാമ്പ്റ (ചെയർ.), ഇബ്നു ഷെരീഫ് മംഗലശ്ശേരി (പ്രസി.), എം.വി. ഇഖ്ബാൽ (ജന. സെക്ര.), കുഞ്ഞി മുഹമ്മദ് അറക്കൽ (ട്രഷ.), കോയക്കുട്ടി തങ്ങൾ, അഷ്റഫ് കുറ്റിക്കാട്ടിൽ, സലാഹുദ്ദീൻ തങ്കയത്തിൽ (വൈ. പ്രസി.), ശറഫുദ്ദീൻ അറക്കൽ, നൗഷാദ് കാവുങ്ങതൊടി, ഉമർ കൊളക്കം താറ്റിൽ (ജോ. സെക്ര.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

