ജിദ്ദ മമ്പാട് വെൽഫെയർ ഫോറം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
text_fieldsതമീം അബ്ദുല്ല (പ്രസിഡന്റ്), സാജിദ് ബാബു കാഞ്ഞിരാല
(ജനറൽ സെക്രട്ടറി), മുഹമ്മദ് ഹാഫിസ് അരോളി (ട്രഷറർ)
ജിദ്ദ: ജിദ്ദയിലെ മമ്പാട് പ്രവാസി കൂട്ടായ്മയായ മമ്പാട് വെൽഫെയർ ഫോറം ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരി നിസാം മമ്പാട് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തമീം അബ്ദുല്ല പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഹാഫിസ് അരോളി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ഹബീബ് റഹ്മാൻ, പി.പി. അബ്ദുസ്സലാം, സലിം എരഞ്ഞിക്കൽ എന്നിവർ സംസാരിച്ചു. കിസ്മത്ത് മമ്പാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ 26 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി പാനൽ അവതരിപ്പിച്ച് പാസാക്കുകയും എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നിന്നും പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്തു.
കെ.ടി. സാബിൽ സ്വാഗതവും സാജിദ് ബാബു കാഞ്ഞിരാല നന്ദിയും പറഞ്ഞു.ഭാരവാഹികൾ: നിസാം കാഞ്ഞിരാല, കിസ്മത്ത് മമ്പാട്, സലീം എരഞ്ഞിക്കൽ, ഹബീബ് റഹ്മാൻ, പി.പി. സലാം, അബ്ദുൽ ഗഫൂർ (രക്ഷാധികാരികൾ), തമീം അബ്ദുല്ല (പ്രസി.), സാജിദ് ബാബു കാഞ്ഞിരാല (ജന. സെക്ര.), മുഹമ്മദ് ഹാഫിസ് അരോളി (ട്രഷറർ), എ.ടി. ഹൈദർ, സുൽഫി പൈക്കാടൻ, സി.പി. ഷിഫിൽ, ലബീബ് കാഞ്ഞിരാല (വൈ. പ്രസി.), റഫീഖ്, ഹാരിസ് ബാബു, നിസാർ തമ്പാർ (ജോ. സെക്ര.).
വിവിധ വകുപ്പ് കൺവീനർമാർ: സാബിൽ മമ്പാട് (ജീവകാരുണ്യം), തൻവീർ അബ്ദുല്ല (ഐ.ടി വിങ്), റാസിഖ് (സ്പോർട്സ്). മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ: പി.കെ. അബ്ദുസ്സലാം, അബ്ദുൽ ഗഫ്ഫാർ, ഷബീർ അലി, ബഷീർ ടാണ, പി.കെ രസ് ലാം, റിയാസ് തൃശേരി, ഷംസീർ തച്ചങ്ങോടൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

