ജിദ്ദ കണ്ണൂർ സൗഹൃദവേദിക്ക് പുതിയ ഭാരവാഹികൾ
text_fieldsജിദ്ദ കണ്ണൂർ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ
ജിദ്ദ: ജിദ്ദ കണ്ണൂർ സൗഹൃദവേദിയുടെ 2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. ജനറൽ ബോഡി യോഗം തെരഞ്ഞെടുത്ത നിർവാഹക സമിതി അംഗങ്ങളുടെ യോഗത്തിലാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്. ഷറഫുദ്ധീൻ പെരിങ്ങാടി (പ്രസി.), സുനിൽ രാഘവൻ (ജന. സെക്ര.), സന്തോഷ് ഭരതൻ (ട്രഷ.), രാധാകൃഷ്ണൻ കാവുമ്പായി, അബ്ദുല്ല മുക്കണ്ണി, അനിൽ ചക്കരക്കല്ല് (രക്ഷാധികാരി സമിതി അംഗങ്ങൾ), ഇബ്രാഹിം തളിപ്പറമ്പ, വി.പി. ഷമീർ (വൈ. പ്രസി.), ഉവൈസ് ഇബ്രാഹിം, ബിജുരാജ്, സിദ്ദീഖ് കത്തിച്ചാൽ (ജോ. സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
നിലവിലെ സാഹചര്യത്തിൽ വിമാനയാത്രാ നിരക്ക് വർധിപ്പിച്ച് പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളുടെ നടപടിക്കെതിരെയും കണ്ണൂർ എയർപോർട്ടിലേക്ക് മറ്റ് കമ്പനികൾക്ക് സർവിസ് നടത്താൻ അനുമതി നിഷേധിക്കുന്നതിനെതിരെയും യോഗം പ്രമേയത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. വി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് റമദാൻ ക്വിസ് മത്സരവിജയികളെ അഭിനന്ദിച്ചു.
ക്വിസ് മത്സരത്തിൽ മെഗാ സമ്മാനം നേടിയ മുനീറിനെയും മറ്റു വിജയികളായ മഹ്റൂഫ്, രജിത്, പ്രജിത്, സിയാദ്, ഹാദി സഈദ്, മുഹമ്മദ് ഷബീർ, ബഷീർ, അബ്ദുല്ല, സാദിഖ് എന്നിവരെയും മത്സരത്തിന് നേതൃത്വം നൽകിയ മുനീർ ഇബ്രാഹീമിനെയും യോഗം അഭിനന്ദിച്ചു. ഇ.പി. പ്രഭാകരൻ സ്വാഗതവും നിയുക്ത പ്രസിഡൻറ് ഷറഫുദ്ധീൻ പെരിങ്ങാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

