ജിദ്ദ ഏഷ്യാറ്റിക് കൾച്ചറൽ സെന്ററിന് പുതിയ ഭാരവാഹികൾ
text_fieldsജിദ്ദ: ഫുട്ബാൾ ക്ലബ്ബായ ജിദ്ദ ഏഷ്യാറ്റിക് കൾച്ചറൽ സെന്ററിന് (എ.സി.സി) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ തവണ സിഫ് ചാമ്പ്യന്മാരായിട്ടുള്ള എ.സി.സി, പ്രവാസികളുടെ ഇന്റർനാഷനൽ ടൂർണമെന്റുകളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തും മത്സരിക്കുന്നുണ്ട്. യോഗത്തിൽ വി.പി. മുജീബ് അധ്യക്ഷത വഹിച്ചു. വി.പി. ബഷീർ പ്രവർത്തന റിപ്പോർട്ടും ഫിനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ഖലീൽ, സിദ്ദീഖ്, ഷംസുദ്ദീൻ അബ്ദുസ്സലാം, ശിഹാബ്, സമീർ ഫഹജാസ്, റഷീദ് എന്നിവർ സംസാരിച്ചു. മുനീർ പാണ്ടിക്കാട് നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികൾ: വി.പി. മുജീബ് (പ്രസി.), വി.പി. ബഷീർ (സെക്ര.), ഖലീൽ (ട്രഷ.), ജംഷാദ് അബ്ദുല്ല വാഴക്കാട്, ഖാലിദ് അമ്പലക്കടവ് (വൈ. പ്രസി.), മിദ്‌ലാജ് വേങ്ങൂർ, സഫീർ പാങ്ങോട് തിരുവനന്തപുരം (ജോ. സെക്ര.), ഷംസുദ്ദീൻ വണ്ടൂർ, സലാം കാളികാവ്, സിദ്ദീഖ് കത്തിച്ചാൽ കണ്ണൂർ, സി.കെ. ഇബ്രാഹിം കാളികാവ് (ഉപദേശക സമിതി അംഗങ്ങൾ), മൊയ്‌തീൻകുട്ടി കൊളത്തൂർ, സൈനുൽ ആബിദ് പട്ടാമ്പി, മുഹമ്മദ് റഫീഖ് പുളിക്കൽ, മുഹമ്മദ് അടങ്ങുംപുറവൻ പല്ലിശ്ശേരി, മുനീർ പാണ്ടിക്കാട്, സമീർ കാളികാവ്, ഫഹജാസ് പരപ്പനങ്ങാടി, റഷീദ് പാണ്ടിക്കാട്, ഫൈസൽ കരുവാരകുണ്ട് (പ്രവർത്തക സമിതി അംഗങ്ങൾ), അബ്ദുസ്സലാം എം. മമ്പാട് (ഗോൾ കീപ്പർ), സി.കെ. ശിഹാബ് കാളികാവ്, സി.കെ. സനൂപ് (പ്രാക്ടീസ് കോഓഡിനേറ്റർമാർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

