ജെ.ഡി.സി.സി ബവാദി കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
text_fieldsഡോ. റിയാസ്, റമീസ് ബവാദി, നിസാർ
ജിദ്ദ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പോഷക ഘടകമായ ജിദ്ദ ദഅ്വ കോഓഡിനേഷൻ കമ്മിറ്റിയുടെ (ജെ.ഡി.സി.സി) ജിദ്ദ ബവാദി ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബവാദി ഓഫിസിൽ ചേർന്ന ഏരിയ കമ്മിറ്റി ജനറൽബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ്. യോഗത്തിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹിയായ മുഹമ്മദ് റഫീഖ് സുല്ലമി ഉദ്ബോധനം നടത്തി. പ്രഫ. റിയാസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റിയാസ് സ്വാഗതവും ജനറൽ സെക്രട്ടറി റമീസ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഡോ റിയാസ് പ്രസിഡന്റ്), റമീസ് ബവാദി (ജനറൽ സെക്രട്ടറി), നിസാർ (ട്രഷറർ), റിയാസ് എടരിക്കോട് (വൈസ് പ്രസി.), വകുപ്പ് സെക്രട്ടറിമാർ: സൽമാൻ ബാലുശ്ശേരി (എഡ്യൂക്കേഷൻ), മുജീബ് തച്ചമ്പാറ (ദഅവ), റൗനക്ക് (മീഡിയ ആൻഡ് പബ്ലിസിറ്റി), യൂസഫ് ചോലക്കൽ (ഐടി ഓഡിയോ ആൻഡ് വീഡിയോ), ഡോ. നൂറുദ്ദീൻ (സോഷ്യൽ വെൽഫെയർ), സെൻട്രൽ കൗൺസിൽ അംഗങ്ങൾ: ആബിദ് ബവാദി, ആലിക്കുട്ടി, മുത്ത്വലിബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

