ഇന്ത്യൻ ഇസ്ലാഹി സെൻറർ ജിദ്ദക്ക് പുതിയ ഭാരവാഹികൾ
text_fieldsഹംസ നിലമ്പൂർ, ജരീർ വേങ്ങര, ഷക്കീൽ ബാബു
ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെൻറർ ജിദ്ദ ഷറഫിയയുടെ 2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹംസ നിലമ്പൂർ (പ്രസി.), ജരീർ വേങ്ങര (ജന. സെക്ര.), ഷക്കീൽ ബാബു (ട്രഷ.), അബ്ദുൽ ഗഫൂർ വളപ്പൻ, സലാഹ് കാരാടൻ, ജൈസൽ അബ്ദുറഹ്മാൻ (വൈ. പ്രസി.), കെ.സി. മൻസൂർ, ടി.പി. അബ്ദുസ്സലാം, അൻവർ കടലുണ്ടി (സെക്ര.) എന്നിവരാണ് മുഖ്യ ഭാരവാഹികൾ.
വിവിധ വകുപ്പുകളുടെ കൺവീനർമാർ: ഷാനവാസ് ബാബു (ദഅ്വ), മൻസൂർ പൊന്നാനി (വെളിച്ചം), ജമാൽ ഇസ്മാഇൗൽ (റിസോഴ്സ് മാനേജ്മെൻറ്), അബ്ദുൽ ഗനി (റിലീഫ്), ഉമർ കോയ ബേപ്പൂർ (അൽ ഹുദാ മദ്റസ), മുബാറക് അരീക്കാട് (മെമ്പർഷിപ്പ്), നസീഫ് അക്രം എടവണ്ണ (ഇവൻറ്സ്), മുഹമ്മദ് അൻസാരി (വളൻറിയർ), അബ്ദുൽ ഗഫൂർ അടുക്കത്ത് (മെയ്ൻറനൻസ്), ഉസ്മാൻ കോയ (പിക്നിക് ആൻഡ് സിയാറ), അബ്ദുൽ ജബ്ബാർ വട്ടപ്പൊയിലിൽ (ടാലൻറ്റ് ടീൻസ് ആൻറ് ബാലവേദി), പി.സി. ശിഹാബ് (ടാലൻറ് ടീൻസ് ഫുട്ബാൾ അക്കാദമി), ഷമീർ വീരാൻ (ആൾ ഇന്ത്യ ഇസ്ലാഹി സെൻറർ), പ്രിൻസാദ് പാറായി (മീഡിയ, പബ്ലിക്കേഷൻ), മൊയ്ദു വലിയകത്ത് (എംപ്ലോയ്മെൻറ് ആൻഡ് കരിയർ ഗൈഡൻസ്), അബ്ദുൽ റഷാദ് കരുമാറ (ക്വാളിറ്റി മാനേജ്മെൻറ്).
ജനറൽ ബോഡി യോഗത്തിൽ മുൻ പ്രസിഡൻറ് അബ്ദുൽ ഗഫൂർ വളപ്പൻ അധ്യക്ഷത വഹിച്ചു. ഷക്കീൽ ബാബു പ്രവർത്തന റിപ്പോർട്ടും സലാഹ് കാരാടൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് നടപടികൾക്ക് റിട്ടേണിങ് ഓഫീസർമാരായ ബഷീർ വള്ളിക്കുന്ന്, എൻജി. വി.കെ. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

