Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് ജിദ്ദ കൂട്ടായ്‌മക്ക് പുതിയ സാരഥികൾ

text_fields
bookmark_border
music lovers jeddah 9879
cancel
camera_alt

അബ്ദുറഹ്മാൻ മാവൂർ (പ്രസി.), സാലിഹ് കാവോട്ട് (സെക്ര.), സുധീർ തിരുവനന്തപുരം (ട്രഷ.)

ജിദ്ദ: സംഗീതപ്രേമികളുടെയും കലാകാരന്മാരുടെയും കൂട്ടായ്മയായ കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് ക്ലബ്ബിൻറെ 2025 - 26 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. ലൈവ് മ്യൂസിക്കിന് പ്രാധാന്യം നൽകിക്കൊണ്ട് ജിദ്ദയിലെ സംഗീതപ്രേമികൾക്കിടയിൽ വേറിട്ട് നിൽക്കുന്ന കലാ, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമാണ് കാലിക്കറ്റ് മ്യൂസിക് ലവേഴ്സ്. കൂട്ടായ്മയുടെ നേതൃത്വത്തിൽ എല്ലാ വാരാന്ത്യങ്ങളിലും കേരളത്തിൽ നിന്നുള്ള ഗായിക- ഗായകന്മാരെ കൂടാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരുക്കുന്ന ലൈവ് മെലഡി ഗസൽ ഗാനവിരുന്ന് സംഗീതപ്രേമികളുടെ മനം നിറക്കുന്നതാണ്. ജിദ്ദയിലെ കലാസ്വാദകർക്ക് നല്ല സായാഹ്നങ്ങൾ സമ്മാനിക്കാനും പ്രവാസികൾക്കിടയിൽ അതിർവരമ്പുകൾ ഇല്ലാത്ത സംഗീത ആസ്വാദനത്തിന്റെ പുതിയ അനുഭവം തീർക്കാനും വരുംവർഷങ്ങളിൽ വിവിധ കർമ്മപരിപാടികൾ ആസൂത്രണംചെയ്തു നടപ്പിലാക്കുമെന്ന് പുതിയ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ഭാരവാഹികൾ: അബ്ദുറഹ്മാൻ മാവൂർ (പ്രസിഡന്റ്), സാലിഹ് കാവോട്ട് (സെക്രട്ടറി), സുധീർ തിരുവനന്തപുരം (ട്രഷറർ), റിയാസ് കള്ളിയത്ത്, അബ്ദുൽ മജീദ് വെള്ളയോട്ട് (വൈസ് പ്രസി.), ആഷിക് റഹിം, ഷമർ ജാൻ (ജോയി. സെക്രട്ടറി), നൗഷാദ് കളപ്പാടൻ (ഫൈനാൻസ് സെക്രട്ടറി), അഷ്റഫ് അൽ അറബി, മൻസൂർ ഫറോക്ക്, ഹിഫ്സുറഹ്മാൻ, യൂസുഫ് ഹാജി, സാദിഖലി തുവൂർ (രക്ഷാധികാരികൾ), കിരൺ, ജാഫർ വയനാട്, റിയാസ് കള്ളിയത്ത്, ബഷീർ, മനാഫ് മാത്തോട്ടം, സീതി കൊളക്കാടൻ, ഫൈസൽ മൊറയൂർ (എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങൾ).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New office bearers for Calicut Music Lovers Jeddah Association
Next Story