ബേപ്പൂർ മണ്ഡലം കെ.എം.സി.സിക്ക് പുതിയ ഭാരവാഹികൾ
text_fieldsറാഫി ബേപ്പൂർ (ചെയ), ഫൈസൽ ബാബു ചിറക്കൽ (പ്രസി), ഹസനലി കടലുണ്ടി (ജന. സെക്ര), അഷ്റഫ് രാമനാട്ടുകര (ട്രഷ), ഹാഷിഫ് കളത്തിൽ (ഓർഗ. സെക്ര)
റിയാദ്: കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റി കൗൺസിൽ യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മനാഫ് മണ്ണൂർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കുഞ്ഞോയി കോടമ്പുഴ റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.
സൗദി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി.
പുതിയ ഭാരവാഹികളായി റാഫി ബേപ്പൂർ (ചെയ), ഫൈസൽ ബാബു ചിറക്കൽ (പ്രസി), ഹസനലി കടലുണ്ടി (ജന. സെക്ര), അഷ്റഫ് രാമനാട്ടുകര (ട്രഷ), ഹാഷിഫ് കളത്തിൽ (ഓർഗ. സെക്ര), മുഹമ്മദ് കോയ പാണ്ടികശ്ശാല, സലിം ചാലിയം, ഷറഫുദ്ദീൻ മണ്ണൂർ, അലി അസ്ഗർ എരഞ്ഞിക്കൽ, അമീർ സാബു പൊയിൽതൊടി, ഇ.കെ. ഹാരിസ്, കെ. അബ്ദുൽ ജലീൽ (വൈസ് പ്രസി.), കെ.എം. സുബൈർ, എം. ശംസുദ്ദീൻ, കെ. അബ്ദുൽ സലാം, കെ. റഷീദ്, പി.കെ. അഷ്ഹദ്, എം. റിയാസ്, വി. ലിയാഖത്ത് അലി (സെക്ര), ഹസൻ കല്ലമ്പാറ, സൗബാൻ മണ്ണൂർ, കെ. ലത്തീഫ്, സംജാദ് കരുവന്തിരുത്തി, എം. സുൽഫി (സബ് കമ്മിറ്റി ഭാരവാഹികൾ) എന്നിവരെ തെരഞ്ഞെടുത്തു.
കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം കെ.കെ. കോയാമു ഹാജി റിട്ടേണിങ് ഓഫിസറായിരുന്നു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി കെ.ടി. അബൂബക്കർ, കോഴിക്കോട് ജില്ല ആക്ടിങ് പ്രസിഡൻറ് നജീബ് നെല്ലാങ്കണ്ടി എന്നിവർ നിരീക്ഷകരായിരുന്നു.
അക്ബർ വേങ്ങാട്ട്, അബ്ദുറഹ്മാൻ ഫറോക്ക് എന്നിവർ സംസാരിച്ചു. സലിം ചാലിയം പ്രാർഥന നടത്തി. ഹസനലി കടലുണ്ടി സ്വാഗതവും അഷ്റഫ് രാമനാട്ടുകര നന്ദിയും പറഞ്ഞു.