സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ശർഖിയ്യ റേഞ്ചിന് പുതിയ ഭാരവാഹികൾ
text_fieldsഅബ്ദുൽ നാസർ ദാരിമി (പ്രസി.), മജീദ് മാസ്റ്റർ (ജന. സെക്ര.), നൗഫൽ ഫൈസി (ട്രഷ.) ഇസ്മാഈൽ ഹുദവി (പരീക്ഷ ബോർഡ് ചെയർ.)
ജുബൈൽ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ശർഖിയ്യ റേഞ്ചിന്റെ 2025-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുൽ നാസർ ദാരിമി അസ്അദിയുടെ അധ്യക്ഷതയിൽ ചേര്ന്ന യോഗം എസ്.ഐ.സി നാഷനൽ നേതാവ് സയ്യിദ് സൈനുൽ ആബിദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുദരിബ് അബ്ദുൽ നാസർ ഫൈസി, സുലൈമാൻ അൽഖാസിമി എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ജോയന്റ് സെക്രട്ടറി നൗഷാദ് ദാരിമി റിപ്പോർട്ടും ജനറൽ സെക്രട്ടറി മജീദ് മാസ്റ്റർ വരവുചെലവ് കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ
അബ്ദുൽ നാസർ ദാരിമി (പ്രസിഡന്റ്), അബ്ദുറഹ്മാൻ ദാരിമി, ഇബ്രാഹിം ദാരിമി, ബഷീർ ബാഖവി, മാനുപ്പ മൗലവി (വൈസ് പ്രസിഡന്റുമാർ), മജീദ് മാസ്റ്റർ (ജനറൽ സെക്രട്ടറി), നൗഷാദ് ദാരിമി, മൂസ അസ്അദി, നൗഫൽ മൗലവി, ശരീഫ് മൗലവി (ജോയന്റ് സെക്രട്ടറിമാർ), നൗഫൽ ഫൈസി (ട്രഷറർ), ഇസ്മാഈൽ ഹുദവി (പരീക്ഷ ബോർഡ് ചെയർമാൻ), മുഹമ്മദ് ജലാലുദ്ദീൻ മൗലവി (ജില്ലാ പ്രതിനിധി), അബ്ദുൽ നാസർ ഫൈസി പാവന്നൂർ (എസ്.കെ.എസ്.ബി.വി ചെയർമാൻ), നജ്മുദ്ദീൻ മാസ്റ്റർ (കൺവീനർ), അമീൻ ഈരാറ്റുപേട്ട (മാനേജ്മെന്റ് സെക്രട്ടറി), വി.ടി. മുഹമ്മദ് മൗലവി (സുപ്രഭാതം കൺവീനർ), സൈനുൽ ആബിദ് തങ്ങൾ (മദ്റസ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ), സുലൈമാൻ അൽഖാസിമി (പ്രസിഡനറ്), അമീൻ ഈരാറ്റുപേട്ട (സെക്രട്ടറി), സ്വാദിഖ് അൽ അഹ്സ (വർക്കിങ് സെക്രട്ടറി), റഫീഖ് ദമ്മാം (ട്രഷറർ), ജുബൈൽ ദാറുൽ ഫൗസ് മദ്റസ ഹാളിൽ നടന്ന യോഗത്തിൽ മുദരിബ് അബ്ദുൽ മജീദ് മുഖ്യ പ്രഭാഷണം നടത്തി. മനാഫ് മാത്തോടം, അബ്ദുസ്സലാം കൂടരഞ്ഞി, ഇഖ്ബാൽ ആനമങ്ങാട്, സ്വാദിഖ് അൽ അഹ്സ, റസാഖ് കർണാടക, മുനീർ കൊടുവള്ളി എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു. ട്രഷറർ നൗഫൽ ഫൈസി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

