പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
text_fieldsയാസിർ അലി കൊടുങ്ങല്ലൂർ (പ്രസി.), ബിനോയി മത്തായി കൊട്ടാരക്കര (ജന. സെക്ര.), കെ.ജെ. അബ്ദുൽ റഷീദ് (ട്രഷ.), ജി. വേണുഗോപാൽ (കോഓഡിനേറ്റർ), സിയാദ് വർക്കല (കൺ., ജീവകാരുണ്യം)
റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ 2026-28 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിലാണ് പുതിയ യുവ നേതൃത്വത്തെ തെരഞ്ഞെടുത്തത്. യാസിർ അലി കൊടുങ്ങല്ലൂർ (പ്രസി.), ബിനോയി മത്തായി കൊട്ടാരക്കര (ജന. സെക്ര.), കെ.ജെ. അബ്ദുൽ റഷീദ് (ട്രഷ.), ജി. വേണുഗോപാൽ (കോഓഡിനേറ്റർ), സിയാദ് വർക്കല (കൺ., ജീവകാരുണ്യം), നൗഷാദ് യാക്കൂബ്, നാസർ പൂവാർ (വൈ. പ്രസി.), ശ്യാം വിളക്കുപാറ, റഷീദ് കായംകുളം (ജോ. സെക്ര.), ബിനു കെ. തോമസ് (ഓഡിറ്റർ), സഫിർ അലി (മീഡിയ-പി.ആർ.ഒ), റഫീഖ് വെട്ടിയാർ (ജോ. കൺ., ജീവകാരുണ്യം), തൊമ്മി കുഞ്ഞ് (കൺ., കലാവിഭാഗം) എന്നിവരാണ് പുതിയ ഭാരവാഹികൾ.
സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ബഷീർ സാപ്റ്റിക്കോ, സലിം വാലില്ലാപുഴ, ജിബിൻ സമദ് കൊച്ചി, ജലീൽ ആലപ്പുഴ, നിസാം കായംകുളം, ഷെരീഖ് തൈക്കണ്ടി എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ. ഇവർക്ക് പുറമെ 40 അംഗങ്ങൾ ഉൾപ്പെട്ട ശക്തമായ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു. മുൻ പ്രസിഡൻറ് സലിം വാലില്ലപ്പുഴയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
മുൻ ജനറൽ സെക്രട്ടറി റസ്സൽ മടത്തിപറമ്പിൽ മുൻവർഷത്തെ പ്രവർത്തന റിപ്പോർട്ടും, മുൻ ട്രഷറർ നിസാം കായംകുളം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. നാഷനൽ കമ്മിറ്റി കോഓഡിനേറ്റർ സുരേഷ് ശങ്കർ അവതരിപ്പിച്ച പുതിയ ഭരണസമിതി പാനൽ യോഗം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

