മാവൂർ ഏരിയ പ്രവാസി സംഘത്തിന് പുതിയ ഭാരവാഹികൾ
text_fieldsസഹൽ സലീം (പ്രസി.), നവാസ് കൊളശ്ശേരി (ജന. സെക്ര.), ദീപക് ദേവദാസ് (ട്രഷ.), പി.കെ. ജൈസൽ (വർക്കിങ് സെക്ര.)
അൽഖോബാർ: മാവൂർ ഏരിയ പ്രവാസി സംഘം (മാപ്സ്) ദമ്മാം എട്ടാം വാർഷികം ആഘോഷിച്ചു. സൈഹാത്തിലെ അൽസവാദ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ 2023-24 വർഷത്തെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
സഹൽ സലീം (പ്രസി), നവാസ് കൊളശ്ശേരി (ജന. സെക്ര), ദീപക് ദേവദാസ് (ട്രഷ), പി.കെ. ജൈസൽ (വർക്കിങ് സെക്ര), ഷമീർ നെച്ചായിൽ, സമദ് മാവൂർ, കെ.പി. നൗഷാദ്, അഫ്സൽ അലി (വൈ. പ്രസി), സിറാജ് ജവാദ്നിപുൺ കണ്ണിപറമ്പ, ഉസ്മാൻ താത്തൂർ (ജോ. സെക്ര), മുഹമ്മദ് കുട്ടി മാവൂർ, സലീം ജുബാറ, എ.കെ. ഉണ്ണിമോയിൻ (ഉപദേശക സമിതി അംഗങ്ങൾ) എന്നിവരും 15 എക്സിക്യൂട്ടിവ് അംഗങ്ങളും അടങ്ങിയ ഭരണസമിതിയെയാണ് തിരഞ്ഞെടുത്തത്.
സീനിയർ മെംബറായ എ.കെ. ഉണ്ണിമോയിൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യോഗത്തിൽ പ്രസിഡൻറ് സഹൽ സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നവാസ് കൊളശ്ശേരി സ്വാഗതവും ദീപക് ദേവദാസ് നന്ദിയും പറഞ്ഞു. നവാസ്, ദീപക് ദേവദാസ് തുടങ്ങിയവർ വാർഷിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും കരീം മാവൂരിെൻറ നേതൃത്വത്തിൽ മ്യൂസിക്കൽ ഈവും അരങ്ങേറി. ഉസ്മാൻ താത്തൂർ, നൗഷാദ്ജവാദ്, സമദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.