പ്രവാസി വെൽഫെയർ മദീന യൂനിറ്റിന് പുതിയ നേതൃത്വം
text_fieldsഅഷ്ക്കർ കുരിക്കൾ തിരൂർക്കാട്, ഷബീർ കണ്ണൂർ, മൻസൂർ മാങ്കാവ്
മദീന: പ്രവാസി വെൽഫെയർ മദീന യൂനിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രവാസി വെൽഫെയർ യാംബു, മദീന, തബൂക്ക് മേഖല പ്രസിഡന്റ് സോജി ജേക്കബ് കൊല്ലം, സെക്രട്ടറി നസീറുദ്ദീൻ ഇടുക്കി എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. യൂനിറ്റ് പ്രസിഡന്റ് അഷ്ക്കർ കുരിക്കൾ തിരൂർക്കാട് അധ്യക്ഷത വഹിച്ചു.
രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് യോഗത്തിൽ അധ്യക്ഷൻ അവതരിപ്പിച്ചു. ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങളിൽ മദീനയിലെ 'പ്രവാസി' പ്രവർത്തകർ സ്തുത്യർഹമായ സേവനങ്ങൾ ചെയ്തതായും കോവിഡ് മഹാമാരിക്കാലത്തെ പ്രതിസന്ധിയിൽ അകപ്പെട്ടവർക്ക് ആശ്വാസം പകർന്ന സന്നദ്ധ പ്രവർത്തനങ്ങളും ഹജ്ജ് വെൽഫെയർ ഫോറവുമായി സഹകരിച്ചുള്ള സേവന പ്രവർത്തനങ്ങളും മഹത്തരമായതായും വിലയിരുത്തി.
നീതി നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കാനും വർഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാനും പിന്നാക്ക ദലിത് വിഭാഗങ്ങളുടെ ഉന്നമനത്തിനും വേണ്ടി രാജ്യത്ത് വെൽഫെയർ പാർട്ടി എന്നും മുന്നിലുണ്ടാവുമെന്നും അതിന് എല്ലാവരുടെയും വർധിച്ച പിന്തുണ അനിവാര്യമാണെന്നും മേഖല സെക്രട്ടറി നസീറുദ്ദീൻ ഇടുക്കി പറഞ്ഞു. പുതിയ നേതൃത്വത്തിന് അഭിവാദ്യമർപ്പിച്ച് അൽത്താഫ് കൂട്ടിലങ്ങാടി, ഹിദായത്തുല്ല കോട്ടായി പാലക്കാട്, ഷബീർ കണ്ണൂർ എന്നിവർ സംസാരിച്ചു. അജ്മൽ കണ്ണൂർ സ്വാഗതവും മൂസ മമ്പാട് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അഷ്ക്കർ കുരിക്കൾ തിരൂർക്കാട് (പ്രസി.), ഷബീർ കണ്ണൂർ (വൈ. പ്രസി.), അജ്മൽ കണ്ണൂർ (സെക്ര.), ഫിർദൗസ റിയാസ് എടത്തനാട്ടുകര (ജോ. സെക്ര.), മൻസൂർ മാങ്കാവ് (ട്രഷ.), അബ്ദുൽ കരീം കുരിക്കൾ കരുവാരക്കുണ്ട്, ഹിദായത്തുല്ല കോട്ടായി പാലക്കാട്, അഷ്ക്കർ കുരിക്കൾ തിരൂർക്കാട്, അജ്മൽ കണ്ണൂർ, റജീന മൂസ മമ്പാട് (യാംബു, മദീന, തബൂക്ക് മേഖല കമ്മിറ്റി അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

