Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ പുതിയ...

സൗദിയിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്​തു

text_fields
bookmark_border
Amir Khalid bin Salman
cancel
camera_alt

 പുതിയ പ്രതിരോധ മന്ത്രി അമീർ ഖാലിദ്​ ബിൻ സൽമാൻ

ജിദ്ദ: സൗദി അറേബ്യയുടെ പുതിയ പ്രതിരോധ, വിദ്യാഭ്യാസ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്​തു. പ്രതിരോധ മന്ത്രിയായി അമീർ ഖാലിദ്​ ബിൻ സൽമാനെയും വിദ്യാഭ്യാസ മന്ത്രിയായി യൂസുഫ്​ ബിൻ അബ്​ദുല്ല അൽബൂനിയാനെയും നിയമിച്ചുകൊണ്ടുള്ള സൽമാൻ രാജാവി​െൻറ ഉത്തരവിറങ്ങിയത്​ ചൊവ്വാഴ്​ച വൈകീട്ടാണ്​.

രാത്രി തന്നെ​ സത്യപ്രതിജ്ഞ ചടങ്ങ്​ നടന്നു​. ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറ സാന്നിധ്യത്തിൽ സൽമാൻ രാജാവിന്​ മുമ്പാകെയാണ്​ ഇരുമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്​തത്​. പ്രതിരോധ സഹമന്ത്രിയായിരിക്കെയാണ്​ അമീർ ഖാലിദ്​ ബിൻ സൽമാനെ പ്രതിരോധ മന്ത്രിയായി അവരോധിച്ചത്​. ​

വിദ്യാഭ്യാസ മന്ത്രിയായി നിയമിതനായി യൂസുഫ്​ ബിൻ അബ്​ദുല്ല അൽബുനിയാൻ ആദ്യമായാണ്​ മന്ത്രി സഭയിലെത്തുന്നത്​. നിലവിലെ വിദ്യാഭ്യസ മന്ത്രി ഡോ. ഹമദ്​ ബിൻ മുഹമ്മദ്​ ബിൻ ആലുശൈഖിനെ സഹമന്ത്രിയായി മാറ്റിനിയമിച്ചു​.

പുതിയ ഉത്തരവ്​ പ്രകാരം മന്ത്രിസഭയിലെ അംഗങ്ങളുടെ വിവരം:

1. അമീർ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്​ദുൽ അസീസ് (കിരീടാവകാശി, പ്രധാനമന്ത്രി)

2. അമീർ ഡോ. മൻസൂർ ബിൻ മുത്​ഇബ്​ (സഹമന്ത്രി)

3. അമീർ അബ്​ദുൽ അസീസ് ബിൻ സൽമാൻ (ഊർജ മന്ത്രി)

4. അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് (സഹമന്ത്രി)

5. അമീർ അബ്​ദുൽ അസീസ് ബിൻ തുർക്കി (കായിക മന്ത്രി)

6. അമീർ അബ്​ദുൽ അസീസ് ബിൻ സഉൗദ്​ ബിൻ നായിഫ് (ആഭ്യന്തര മന്ത്രി).

7. അമീർ അബ്​ദുല്ല ബിൻ ബന്ദർ ബിൻ അബ്​ദുൽ അസീസ് (നാഷണൽ ഗാർഡ്​ മന്ത്രി)

8. അമീർ ഖാലിദ് ബിൻ സൽമാൻ (പ്രതിരോധ മന്ത്രി)

9. അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്​ദുല്ല (വിദേശകാര്യ മന്ത്രി)

10. അമീർ ബദ്​ർ ബിൻ അബ്​ദുല്ല ബിൻ മുഹമ്മദ് (സാംസ്കാരിക മന്ത്രി)

11. ശൈയ്ഖ് സ്വാലിഹ്​ ബിൻ അബ്​ദുൽ അസീസ് ബിൻ മുഹമ്മദ് (സഹമന്ത്രി)

12. ഡോ. അബ്​ദുൽ ലത്തീഫ് ബിൻ അബ്​ദുൽ അസീസ് ആലുശൈഖ്​ (ഇസ്​ലാമിക കാര്യ, കാൾ ആൻറ്​ ഗൈഡൻസ് മന്ത്രി)

13. ഡോ. വലീദ് ബിൻ മുഹമ്മദ് അൽസമാനി (നീതിന്യായ മന്ത്രി)

14. ഡോ. മുത്തലിബ് ബിൻ അബ്​ദുല്ല അൽനഫീസ (സഹമന്ത്രി)

15. ഡോ. മുസാഇദ്​ ബിൻ മുഹമ്മദ് അൽഐബാൻ (സഹമന്ത്രി)

16. ഡോ. ഇബ്രാഹിം അൽഅസാഫ് (സഹമന്ത്രി)

17. ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽറബിയ (ഹജ്ജ്​, ഉംറ മന്ത്രി)

18. ഡോ. ഇസാം ബിൻ സഅദ് ബിൻ സഇൗദ് (ശൂറ കൗൺസിൽ കാര്യ സഹമന്ത്രി)

19. ഡോ. മാജിദ് ബിൻ അബ്​ദുല്ല അൽഖസബി (വാണിജ്യ, വാർത്താവിതരണ മന്ത്രി)

20. മുഹമ്മദ് ബിൻ അബ്​ദുൽ മലിക് ആലുശൈഖ്​ (സഹമന്ത്രി)

21. എഞ്ചിനീയർ അബ്​ദുറഹ്​മാൻ ബിൻ അബ്​ദുൽ മുഹ്​സിൻ അൽഫദ്‌ലി (പരിസ്ഥിതി, ജലം, കൃഷി മന്തി)

22. ഖാലിദ് ബിൻ അബ്​ദുറഹ്​മാൻ അൽഇൗസ (സഹമന്ത്രി)

23. ആദിൽ ബിൻ അഹമ്മദ് അൽജുബൈർ (വിദേശകാര്യ സഹമന്ത്രി)

24. മാജിദ് ബിൻ അബ്​ദുല്ല അൽഹുഖയ്ൽ (മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രി).

25. മുഹമ്മദ് ബിൻ അബ്​ദുല്ല അൽജദ്​ആൻ (ധനകാര്യ മന്ത്രി)

26. എൻജിനീയർ അബ്​ദുല്ല ബിൻ ആമിർ അൽസവാഹ (കമ്മ്യൂണിക്കേഷൻസ് ആൻറ്​ ഇൻഫർമേഷൻ ടെക്നോളജി മന്ത്രി)

27. എൻജിനീയർ അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി (മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി)

28. ഡോ. ഹമദ് ബിൻ മുഹമ്മദ് ആലുശൈഖ്​ (സഹമന്ത്രി)

29. ബന്ദർ ബിൻ ഇബ്രാഹിം ബിൻ അബ്​ദുല്ല അൽഖുറയ്​ഫ്​ (വ്യവസായ ധാതു വിഭവ മന്ത്രി)

30. എൻജിനീയർ സാലിഹ് ബിൻ നാസർ അൽജാസർ (ഗതാഗത, ലോജിസ്റ്റിക് മന്ത്രി)

31. അഹമ്മദ് ബിൻ അഖീൽ അൽഖത്തീബ് (ടൂറിസം മന്ത്രി)

32. ഖാലിദ് ബിൻ അബ്​ദുൽ അസീസ് അൽഫാലിഹ് (നിക്ഷേപ മന്ത്രി)

33. ഫൈസൽ ബിൻ ഫാദിൽ അൽഇബ്രാഹിം (സാമ്പത്തിക ആസൂത്രണ മന്ത്രി)

34. ഫഹദ് ബിൻ അബ്​ദുറഹ്​മാൻ അൽ ജലാജിൽ (ആരോഗ്യമന്ത്രി)

35. യൂസഫ് ബിൻ അബ്​ദുല്ല അൽബുന്യാൻ (വിദ്യാഭ്യാസ മന്ത്രി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New ministersSaudi Arabia
News Summary - New ministers were sworn in in Saudi Arabia
Next Story