Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്റർനാഷനൽ ഇന്ത്യൻ...

ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ പുതിയ മാനേജിങ്​ കമ്മിറ്റി ചുമതലയേറ്റു

text_fields
bookmark_border
ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ പുതിയ മാനേജിങ്​ കമ്മിറ്റി ചുമതലയേറ്റു
cancel

റിയാദ്: 2026-28 പ്രവർത്തന കാലയളവിലേക്കുള്ള റിയാദ്​ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ മാനേജിങ്​ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു. വിദ്യാലയത്തി​ന്റെ സുഗമമായ പ്രവർത്തനത്തിനും ഭരണപരമായ മേൽനോട്ടത്തിനുമായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ചുമതലയേറ്റത്.

മൗനപ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്പൽ മീര റഹ്​മാൻ സ്വാഗതപ്രസംഗം നടത്തി. സ്കൂൾ രക്ഷാധികാരിയും സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡറുമായ ഡോ. സുഹൈൽ അജാസ് ഖാൻ, എംബസി ഫസ്റ്റ്​ സെക്രട്ടറിയും ഇന്ത്യൻ സ്​കൂളുകളുടെ നിരീക്ഷകനുമായ വിപുൽ ബാവ, ഹയർ ബോർഡ് അംഗങ്ങൾ എന്നിവർ നൽകി വരുന്ന നിരന്തരമായ പിന്തുണക്കും മാർഗനിർദേശങ്ങൾക്കും പ്രിൻസിപ്പൽ നന്ദി അറിയിച്ചു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ അഭിനന്ദിച്ച പ്രിൻസിപ്പൽ, സ്കൂളിന്റെ വളർച്ചയിലും വിദ്യാർഥികളുടെയുംസ്റ്റാഫി​ന്റെയും ക്ഷേമത്തിലും കമ്മിറ്റിക്കുള്ള വലിയ പങ്കിനെക്കുറിച്ച് ഓർമിപ്പിച്ചു. പുതിയ കമ്മിറ്റിയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ സർക്കുലർ അന്നുതന്നെ രക്ഷിതാക്കൾക്ക് കൈമാറുമെന്നും അവർ അറിയിച്ചു.

ചടങ്ങിൽ സംസാരിച്ച ഒബ്സർവർ വിപുൽ ബാവ, സ്​കൂൾ മാനേജിങ്​ കമ്മിറ്റി അംഗങ്ങളിൽ അർപ്പിതമായിരിക്കുന്ന വലിയ ഉത്തരവാദിത്തത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു. അംഗങ്ങൾക്കിടയിൽ പ്രഫഷനൽ രീതിയിലുള്ള ആശയവിനിമയം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. കൂടാതെ, എസ്.എം.സി യോഗങ്ങളിൽ എടുക്കുന്ന എല്ലാ തീരുമാനങ്ങളും അന്തിമ അനുമതിക്കായി ഹയർ ബോർഡിന് സമർപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian international schoolgulfnews saudi arabia
News Summary - New managing committee takes charge at International Indian School
Next Story