തബൂക്കിൽ പുതിയ മലയാളം നോവൽ ‘സിസിലി സി’ പ്രകാശനം നാളെ
text_fieldsതബൂക്ക്: കോഴിക്കോട് ഡെസ്റ്റിനി ബുക്സ് പ്രസിദ്ധീകരിച്ച, പ്രവാസി എഴുത്തുകാരൻ ഇസ്മാഈൽ പുള്ളാട്ടിെൻറ പുതിയ നോവലായ ‘സിസിലി സി: റിയാദ് ടു കൊച്ചി’യുടെ പ്രകാശന ചടങ്ങ് വെള്ളിയാഴ്ച നടക്കും.
ഓച്ചിറ കലാകേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ തബൂക്കിലെ അൽ അറാബ് റെസ്റ്റോറൻറിലാണ് പരിപാടി.
ഡോ. അംജദ് ബിൻ സൈഹ് അൽ ജോഹാനി പ്രകാശന കർമം നിർവഹിക്കും. തുടർന്ന് തബൂക്ക് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ മലയാളം അധ്യാപികയായ സാജിദ ടീച്ചർ പുസ്തകത്തെ വായനക്കാർക്ക് പരിചയപ്പെടുത്തി സംസാരിക്കും.
തബൂക്ക് പ്രവിശ്യയിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക നേതാക്കളും വിവിധ പ്രവാസി സംഘടനാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കും.
നോവൽ പ്രകാശനത്തിെൻറ മുന്നോടിയായി അൽ അറാബ് റെസ്റ്റോറൻറിൽ വെച്ച് വിപുലമായ ഒരു സ്വാഗതസംഘം രൂപവത്കരണ യോഗം ചേർന്നു. ഷാജഹാൻ കുളത്തൂപ്പുഴ, ഹാഷിം ക്ലാപ്പന, ഷൻഹീർ വയനാട്, സിദ്ധീഖ് കൊല്ലം, ഇസ്മാഈൽ പുള്ളാട്ട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

