റിയാദ് തുവൈഖിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു
text_fieldsറിയാദ് തുവൈഖിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് സൗദി നിക്ഷേപ മന്ത്രാലയം അസിസ്റ്റന്റ് ഡെപ്യൂട്ടി മുഹമ്മദ് അൽ അഹംരി ഉദ്‌ഘാടനം ചെയ്യുന്നു
റിയാദ്: സൗദിയിലെ റിയാദിനടുത്ത് തുവൈഖിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ഇതോടെ സൗദിയിലെ ലുലു സ്റ്റോറുകളുടെ എണ്ണം 71 ആയി. സൗദി നിക്ഷേപ മന്ത്രാലയം അസിസ്റ്റന്റ് ഡെപ്യൂട്ടി മുഹമ്മദ് അൽ അഹംരി ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
റിയാദ് ചേംബർ ബോർഡ് അംഗം തുർക്കി അൽഅജ്‌ലാൻ, സൗദി അറേബ്യയിലെ യു.എ.ഇ അംബാസഡർ മതർ സലീം അൽദഹേരി, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
സൗദി അറേബ്യയുടെ വിഷൻ 2030ന് പിന്തുണയേകി റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് തുവൈഖിലെ പുതിയ സ്റ്റോർ. ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവമാണ് തുവൈഖിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ലഭിക്കുകയെന്നും പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരം കൂടിയാണ് യാഥാർഥ്യമാക്കുന്നതെന്നും ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി വ്യക്തമാക്കി.
65,000 സ്ക്വയർ ഫീറ്റിലുള്ള തുവൈഖ് ലുലു ഹൈപ്പർമാർക്കറ്റിൽ വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്നത്. ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷറഫ് അലി, ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ എം.എ. സലിം, സൗദി ലുലു ഡയറക്ടർ മുഹമ്മദ് ഹാരിസ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

