റിയാദ് നിലമ്പൂർ പ്രവാസി സംഘടനക്ക് പുതിയ നേതൃത്വം
text_fieldsറിയാദ് നിലമ്പൂർ പ്രവാസി സംഘടനയുടെ പുതിയ ഭരണസമിതി
റിയാദ്: നിലമ്പൂർ നിവാസികളായ പ്രവാസി കൂട്ടായ്മയായ നിലമ്പൂർ പ്രവാസി സംഘടനക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡിയിൽ അഷറഫ് പരുത്തിക്കുന്നൻ അധ്യക്ഷത വഹിച്ചു. അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജാഫർ അലി മൂത്തേടത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ റിയാസ് വരിക്കോടൻ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.
സാജിൽ മേലേതിൽ, സൈനുൽ ആബിദ്, സുൽഫി ചെമ്പാല എന്നിവർ സംസാരിച്ചു. ജാഫർ അലി സ്വാഗതവും ഉനൈസ് വല്ലപ്പുഴ നന്ദിയും പറഞ്ഞു. പുതിയ ഭരണസമിതി: അഷറഫ് പരുത്തിക്കുന്നൻ (പ്രസിഡൻറ്), ജാഫർ അലി മൂത്തേടത്ത് (ജന. സെക്രട്ടറി), സജി സെമീർ (ട്രഷറർ), പി.വി. റിയാദ് (ജീവകാരുണ്യ കൺവീനർ), മുജീബ് (ജോ. കൺവീനർ), മൻസൂർ ബാബു, തോമസ്കുട്ടി (വൈസ് പ്രസിഡൻറുമാർ), ആരിഫ് ചുള്ളിയിൽ ഉനൈസ് (ജോ. സെക്രട്ടറിമാർ), സലീൽ വലിയകത്ത് (സ്പോർട്സ് കൺവീനർ), ഷാൻ (ആർട്സ് കൺവീനർ), സലീം കല്ലായി (ഐ.ടി കൺവീനർ), റിയാസ്, വഹാബ്, ഷെഫീഖ്, അഷ്റഫ് (നിർവാഹക സമിതിയംഗങ്ങൾ).

