വേൾഡ് മലയാളി ഫെഡറേഷൻ റിയാദിന് പുതിയ നേതൃത്വം
text_fieldsഷംനാസ് കുളത്തുപ്പുഴ (പ്രസി), ജാനിഷ് അയ്യാടൻ (സെക്ര), ജെറിൻ മാത്യു (ട്രഷ)
റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ വാർഷിക പൊതുയോഗം റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ഡൊമിനിക് സാവിയോ അധ്യക്ഷത നടന്നു. മലയാളം മിഷൻ പ്രസിഡന്റ് അൻഷാദ് കൂട്ടുക്കുന്നം ആമുഖ പ്രസംഗം നടത്തി. കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി റിജോഷ് കോഴിക്കോടും വരവുചെലവ് കണക്കുകൾ ട്രഷറർ കബീർ പട്ടാമ്പിയും അവതരിപ്പിച്ചു. അലി ആലുവ, ഷംനാദ് കരുനാഗപ്പള്ളി, ജലീൽ പള്ളാത്തുരുത്തി, വല്ലി ജോസ്, അഞ്ചു അനിയൻ, സബ്രിൻ ഷംനാസ് എന്നിവർ സംസാരിച്ചു. ഗ്ലോബൽ, മിഡിലീസ്റ്റ് കൗൺസിലുകളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശിഹാബ് കൊട്ടുകാട് (ഗ്ലോബൽ വൈസ് പ്രസി), മുഹമ്മദാലി മരോട്ടിക്കൽ (ഗ്ലോബൽ ഇവന്റ് കോഓഡിനേറ്റർ), സലാം പെരുമ്പാവൂർ (മിഡിലീസ്റ്റ് ജോ. സെക്ര), നാസർ ലെയ്സ് (മിഡിലീസ്റ്റ് വൈസ് പ്രസി) തുടങ്ങിയവരെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് അവരുടെ നേതൃത്വത്തിൽ 2022-2023 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷംനാസ് കുളത്തുപ്പുഴ (പ്രസി), ജാനിഷ് അയ്യാടൻ (സെക്ര), ജെറിൻ മാത്യു (ട്രഷ), നസീർ ഹനീഫ, അൻഷാദ് കൂട്ടുക്കുന്നം, നിഅമത്തുല്ല പുത്തൂർ പള്ളിക്കൽ (വൈസ് പ്രസി), ജ്യോതിഷ് ജോയ്, ഷാജഹാൻ കുമ്മാളി (ജോ. സെക്ര) മാത്യു ജയിംസ് (ജോ. ട്രഷ), അൻസാർ വർക്കല (സാമൂഹികക്ഷേമ കൺ), ഷൈജു നിലമ്പൂർ (മീഡിയ, പബ്ലിക് റിലേഷൻസ് കൺ), നിസാർ പള്ളിക്കശ്ശേരിയിൽ (കലാസാംസ്കാരിക കൺ), തങ്കച്ചൻ വർഗീസ് (യൂത്ത് ആൻഡ് സ്പോർട്സ് കൺ), ഷമീർ ചോലക്കൽ (ബിസിനസ് കൺ), സ്കറിയ ജോയ് (മലയാളം ഫോറം കൺ), സിയാവുദ്ദീൻ മൂസ (ഐ.ടി ആൻഡ് എച്ച്.ആർ), മജേഷ് പുത്തൻതറയിൽ (ആരോഗ്യവിഭാഗം കൺ), ജോസ് ആന്റണി (മിഷൻ ടാലന്റ് കൺ), ഷഹനാസ് ചാറയം (കൃഷിയും പരിസ്ഥിതിയും), ഷാബിൻ ജോർജ് (ഇവന്റ് കോഓഡിനേറ്റർ), സനീഷ് നസീർ (എജുക്കേഷൻ ആൻഡ് ട്രെയിനിങ്) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഷൈൻ ദേവ്, റിജോ പെരുമ്പാവൂർ, സുരേഷ് തൃശൂർ, ഷാനവാസ് അസീസ്, നസീർ ആലുവ, എം. സാജിദ്, ജോസ് കടമ്പനാട്, സജിൻ നിഷാൻ, രാജൻ കാരിച്ചാൽ, നൗഷാദ് പള്ളത്ത് തുടങ്ങിയവർ യോഗപരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ ജെറിൻ മാത്യു നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

