യാത്ര കൂട്ടായ്മ റിയാദ് ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
text_fieldsഅബു താഹിർ (പ്രസി.), ബഷീർ സാപ്റ്റികോ (ജന. സെക്ര.), മുഹമ്മദ് ബിലാൽ (ട്രഷ.), എടവണ്ണ സുനിൽ ബാബു (കോഓഡിനേറ്റർ)
റിയാദ്: യാത്രയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായ ‘യാത്ര’ക്ക് 2024 - 25 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.റിയാദ് ശുമൈസിയിലുള്ള കാലിക്കറ്റ് ലൈവ് റസ്റ്റാറൻറിൽ ചേർന്ന പൊതുയോഗത്തിൽ അബു താഹിർ (പ്രസി.), ബഷീർ സാപ്റ്റികോ (ജന. സെക്ര.), മുഹമ്മദ് ബിലാൽ (ട്രഷ.), അലി ആറളം, ഷാബിൻ ജോർജ് (വൈ. പ്രസി.), അബ്ദുൽ കരീം, റസൽ മടത്തിപറമ്പിൽ (ജോ. സെക്ര.), എടവണ്ണ സുനിൽ ബാബു (മീഡിയ കോഓഡിനേറ്റർ), ഷിബു ഷിഹാബുദ്ദീൻ (പ്രോഗ്രാം കോഓഡിനേറ്റർ) എന്നിവർ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു. നിർവഹക സമിതിയിലേക്ക് പുതുതായി ഷിബു ശിഹാബുദ്ദീൻ, ബിനീഷ്, സുരേഷ് വാണിയംപാറ, ജിഷാദ്, ബഷീർ ഈങ്ങാമ്പുഴ, റസൽ മടത്തിപറമ്പിൽ, ഷിബു ഉസ്മാൻ, ഷഹൻ ഷാ, ഷിജു പാമ്പാടി, സയ്യിദ് ബീരാൻ എന്നിവരെയും തെരഞ്ഞെടുത്തു.

