വേൾഡ് മലയാളി ഫെഡറേഷൻ ദമ്മാം കൗൺസിലിന് പുതിയ നേതൃത്വം
text_fieldsനജീം ബഷീർ (പ്രസി), സുരേഷ് മണ്ണറ (സെക്ര), ഷാഫി ബാലുശ്ശേരി (ട്രഷ), സോഫിയ ഷാജഹാൻ, ശിഹാബ്
കൊയിലാണ്ടി (വൈ. പ്രസി), അൽമുനീറ നസീം, മിഥുൻ ആൻറണി (ജോ. െസക്ര)
ദമ്മാം: ആഗോള മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യൂ.എം.എഫ്) ദമ്മാം കൗൺസിൽ പുതിയ കാലയളവിലേക്കുള്ള ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. അടുത്ത രണ്ട് വർഷക്കാലയളവിലേക്ക് നജീം ബഷീർ (പ്രസി), സുരേഷ് മണ്ണറ (സെക്ര), ഷാഫി ബാലുശ്ശേരി (ട്രഷ), സോഫിയ ഷാജഹാൻ, ശിഹാബ് കൊയിലാണ്ടി (വൈ. പ്രസി), അൽമുനീറ നസീം, മിഥുൻ ആൻറണി (ജോ. െസക്ര) എന്നിവരും ഉൾപ്പെടെ 31 അംഗ ഭരണസമിതി നിലവിൽവന്നു.
പ്രവാസി മലയാളികളുടെ സാമൂഹിക, സാംസ്കാരിക, സേവന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.
ദമ്മാം മേഖലയിലെ മലയാളികളെ ഒരുമിപ്പിച്ച്, സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും വിദ്യാഭ്യാസം, കലാകായികം, ആരോഗ്യപരിപാലനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയിൽ സജീവ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
യോഗത്തിൽ മുൻ ഭരണസമിതി സെക്രട്ടറി ജയരാജ് കൊയിലാണ്ടി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ പ്രസിഡൻറ് നവാസ് ചൂനാടൻ അധ്യക്ഷത വഹിച്ചു. മിഡിലീസ്റ്റ് റീജ്യൻ പ്രസിഡൻറ് വർഗീസ് പെരുമ്പാവൂർ ഉദ്ഘാടനം ചെയ്തു. നാഷനൽ പ്രസിഡൻറ് ഷബീർ ആക്കോട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുസ്തഫ തലശ്ശേരി, ചന്ദൻ ഷേണായി, നസീം അബ്ദുൽ അസീസ്, ഷാേൻറാ ചെറിയാൻ, പ്രിൻസ് മാത്യു, സക്കീർ, റിയാസ്, നിഥിൻ കണ്ടംബേത്ത്, ഗിരീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

