വേൾഡ് മലയാളി കൗൺസിലിന് പുതിയ നേതൃത്വം
text_fieldsഡേവിഡ് ലുക്ക് (രക്ഷ.), ഡോ. ടി.ജെ. ഷൈൻ (ചെയർ.), നിജാസ് പാമ്പാടിയിൽ (പ്രസി.), ജയകുമാർ (ജന. സെക്ര.), രാജേന്ദ്രൻ കോട്ടയം (ട്രഷ.)
റിയാദ്: വേൾഡ് മലയാളി കൗൺസിൽ റിയാദ് പ്രൊവിൻസ് 2024-2026 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. റിയാദ് മലസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് നടപടികൾക്ക് ഡേവിഡ് ലുക്ക്, ഡോ. ജയചന്ദ്രൻ, ഡോ. ഷൈൻ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി സന്തോഷ് കണ്ണനായിക്കൽ റിപ്പോർട്ടും ട്രഷറർ സുനിൽ മേലേടത്ത് കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി ഡേവിഡ് ലുക്ക് (രക്ഷാധികാരി), ഡോ. ടി.ജെ. ഷൈൻ (ചെയർ.), നിജാസ് പാമ്പാടിയിൽ (പ്രസി.), ജയകുമാർ (ജന. സെക്ര.), രാജേന്ദ്രൻ കോട്ടയം (ട്രഷ.), എബ്രഹാം പാമ്പാടി, സ്വപ്ന ജയചന്ദ്രൻ (വൈ. ചെയർ.), തങ്കച്ചൻ വർഗീസ്, ഡോ. ലത സുനിൽ (വൈ. പ്രസി.), സനജ് സാബു, സുരേഷ് ബാബു (ജോ. സെക്ര.), പത്മിനി നായർ, ബിന്ദു സാബു (പ്രോഗ്രാം കമ്മിറ്റി കൺവീനർമാർ), ഡോ. ജയചന്ദ്രൻ, സന്തോഷ് കണ്ണനായിക്കൽ, കെ.കെ. തോമസ് (ഉപദേശക സമിതിയംഗങ്ങൾ), ബിജു രാജൻ, സിജോ വർഗീസ്, അബ്ദുസ്സലാം, സുനിൽ മേലേടത്ത്, ബിനോയി, സ്കറിയ, കെവിൻ പോൾ, ഷാഹിദ, മോനി ബിജു (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.യോഗത്തിന് സെക്രട്ടറി ജയകുമാർ നന്ദി പറഞ്ഞു.

